CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 34 Seconds Ago
Breaking Now

ബിനോയി കോടിയേരിക്കെതിരായ പണമിടപാട് ; വാര്‍ത്താ വിലക്കിനെതിരെ രാഖുല്‍ കൃഷ്ണ കോടതിയിലേക്ക്

ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുഎഇ പൗരന്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്മാറി

ബിനോയി കോടിയേരിക്കെതിരായ പണമിടപാട് വിവാദത്തില്‍ ഉള്‍പ്പെട്ട ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ പരാതിക്കാരനായ രാഖുല്‍ കൃഷ്ണ കോടതിയെ സമീപിച്ചേക്കും. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. തനിക്കെതിരായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ചവറ എംഎല്‍എയായ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് നല്‍കിയ ഹര്‍ജിയില്‍ കരുനാഗപ്പള്ളി സബ്‌കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

വിദേശത്തു നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചവറ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിനെക്കുറിച്ചുള്ള ചര്‍ച്ചകളും റിപ്പോര്‍ട്ടിങ്ങുകളും തടഞ്ഞുകൊണ്ടായിരുന്നു ഉത്തരവ്. തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും വിലക്കുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയക്കുകയുമുണ്ടായി.

അതേസമയം ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുഎഇ പൗരന്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്മാറി. ഇന്ന് വൈകീട്ട് നാലു മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് മാധ്യമങ്ങളെ കാണാനായിരുന്നു തീരുമാനം.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.