CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 51 Seconds Ago
Breaking Now

ജേക്കബ് തോമസ് നിയമ പോരാട്ടത്തിന് ; നടപടിയെടുത്ത സര്‍ക്കാരിന് പണികിട്ടി

ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് നീങ്ങുന്ന സര്‍ക്കാരിനെ ഇതു വെട്ടിലാക്കി.

അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. അഴിമതിയ്‌ക്കെതിരെ നില കൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ കോടതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം േേതടി. മാര്‍ച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും.

ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് നീങ്ങുന്ന സര്‍ക്കാരിനെ ഇതു വെട്ടിലാക്കി. ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ കുറ്റാരോപണ മെമ്മോയും നല്‍കി. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്ന് ശക്തമായ ഭാഷയിലാണ് ജേക്കബ് തോമസ് മറുപടി നല്‍കിയത്. അഴിമതി വിരുദ്ധ നയത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് വേട്ടയാടലിനെതിരെ സംരക്ഷണം ആവശ്യമാണോ എന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു.

വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കീഴിലുള്ള വെളിപ്പെടുത്തലുകളുടെ പരിധിയില്‍ വരുമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു. 2017 മാര്‍ച്ചില്‍ വിജിലന്‍സ് ഡയറക്ടറായിരിക്കേ തന്നെയാണ് വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. തൊട്ടടുത്ത മാസം അദ്ദേഹത്തെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.