CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 58 Seconds Ago
Breaking Now

സായി പല്ലവി പ്രതിഫലം മൂന്നിരട്ടിയാക്കി ഉയര്‍ത്തി

തെന്നിന്ത്യന്‍ താരം സായി പല്ലവി പ്രതിഫലം മൂന്നിരട്ടിയായി ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രേമം ഹിറ്റായതിന് പിന്നാലെ ചവറ് പോലെ സിനിമകള്‍ ചെയ്യാതിരിക്കാനായി സായി പല്ലവി ശ്രദ്ധിച്ചിരുന്നു. പിന്നീട് അവര്‍ അഭിനയിച്ച എല്ലാ സിനിമകളും തന്നെ ഹിറ്റുകളായി മാറി. ഇതോടെ അവര്‍ പ്രതിഫലം 50 ലക്ഷം രൂപയാക്കി ഉയര്‍ത്തി.

സായി പല്ലവിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെയാണ് നടി പ്രതിഫലം മൂന്ന് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സായി പല്ലവിയെക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്നയാണെന്ന വിക്രമിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. സായി അഹങ്കാരിയാണെന്നുമുള്ള സഹപ്രവര്‍ത്തകരുടെ കമന്റുകളും വലിയ വാര്‍ത്തകളായിരുന്നു.

ഇപ്പോള്‍ പൂര്‍ത്തീയാക്കിയ ശര്‍വാനന്ദ് നായകനായ തെലുങ്ക് ചിത്രത്തിനായി സായി കൈപറ്റിയത് 1.5 കോടി രൂപയാണ്. നയന്‍താര, സാമന്ത, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരുടെ പേ സ്‌കെയിലിന് ഏതാണ്ട് തുല്യമാണ് സായിയുടെയും പ്രതിഫലം.

പ്രേമം റിലീസായി രണ്ടു വര്‍ഷത്തോളം മാത്രമെ ആയിട്ടുള്ളു. ഈ ചെറിയ കാലഘട്ടത്തിനിടെയാണ് സായി തന്റെ പ്രതിഫലം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിലും സായി അഭിനയിക്കുന്നുണ്ട്. പ്രതിഫലം കൂട്ടിയെന്ന് വെച്ചിട്ട് താരത്തിന്റെ അവസരങ്ങളിലൊന്നും കുറവ് വന്നിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.