CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 43 Seconds Ago
Breaking Now

വിവാഹത്തിന് മുമ്പുള്ള ലൈംഗീക ബന്ധം ഒരു കുറ്റമല്ല ; നടി ഗായത്രി സുരേഷ്

വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം കുറ്റമല്ലെന്നും എന്നാല്‍ തനിക്ക് അതിനോട് താല്‍പര്യമില്ലെന്നും നടി ഗായത്രി സുരേഷ്. 'വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം ഒരു കുറ്റകൃത്യമൊന്നുമല്ല. എനിക്ക് അതിനോട് താല്‍പര്യമില്ല. വെറുതെ ഒരു സുഖത്തിന് വേണ്ടിയാണെങ്കില്‍ അത് ശരിയല്ല. ഒരു ഇമോഷന്‍ വേണം' ഗായത്രി ചാനലില്‍ പറഞ്ഞു.

നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫെയ്‌സ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഏല്‍ക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിട്ടുണ്ട്. തെറി വിളിക്കുന്നവര്‍ അത് ചെയ്യട്ടെ. എന്നെ കല്ലെറിയുന്നവരുടെ കൈ വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ലെന്ന് ഈയിടയ്ക്കാണ് തിരിച്ചറിഞ്ഞതെന്നും ഗായത്രി പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയായ ഗായത്രി ഇപ്പോള്‍ ലീവിലാണ്. ഉടന്‍ തന്നെ തിരിച്ചു കയറണമെന്നും അവിടെ കുറച്ച് ജോലികള്‍ ബാക്കിയുണ്ടെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.