CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 51 Seconds Ago
Breaking Now

സിനിമാ സെറ്റിലെ മോശം പെരുമാറ്റം ; സായി പല്ലവിയെ ശകാരിച്ച് തെലുങ്ക് താരം

സായ് പല്ലവിയുടെ സിനിമാസെറ്റിലെ പെരുമാറ്റം അസഹനീയമാണെന്ന ആരോപണവുമായി തെലുങ്ക് നടന്‍ നാഗശൗര്യ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സെറ്റില്‍ വച്ച് സായി പല്ലവിയുടെ പെരുമാറ്റത്തെ ചൊല്ലി ബഹളമുണ്ടായെന്നും അരിശം മൂത്ത നാഗശൗര്യ സായിപല്ലവിയെ സെറ്റില്‍ ശകാരിച്ചെന്നു മാണ് വാര്‍ത്തകള്‍. നടിയുടെ  പുതിയ ചിത്രം കാരുവിലെ നായകനാണ് നാഗശൗര്യ.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് സായിയെപ്പറ്റി നടന്‍ പരാതി പറഞ്ഞിരുന്നു.. സിനിമ രംഗത്തെ മുതിര്‍ന്ന നടന്മാരോടു പോലും നടിയ്ക്ക് യാതൊരു ബഹുമാനവുമില്ല. എല്ലാവരെക്കാളും മുകളിലാണ് താനെന്ന ഭാവമാണ് അവര്‍ക്ക്, സെറ്റില്‍ തികച്ചും അനാവശ്യമായ കാര്യങ്ങള്‍ക്കാണ് സായ് ബഹളം വയ്ക്കുന്നത്. അത് എല്ലാവരുടെയും ആത്മവിശ്വാസം ഇടിച്ചുകളയും. ഫിദ എന്ന ചിത്രം വിജയമായിരുന്നു എന്നത് സത്യം തന്നെയാണ് പക്ഷേ അത് അവരുടെ കഴിവു കൊണ്ട് മാത്രമല്ലല്ലോ? അവരുടെ പെരുമാറ്റം എന്നെ വളരെ വേദനിപ്പിച്ചു.  എന്നാണ് നാഗശൌര്യ പറഞ്ഞത്.

മുന്‍പ് ഇത്തരത്തിലുള്ള മറ്റൊരു ആരോപണവും നടിയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നാനി നായകനായ മിഡില്‍ ക്ലാസ് അബ്ബായിയില്‍ നായിക വേഷമാണ് സായിക്ക് ലഭിച്ചത്. എന്നാല്‍ വേണു ശ്രീറാം ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ നടി നാനിയോട് വളരെ മോശമായി പെരുമാറിയെന്നും ഇതേതുടര്‍ന്ന് നടന്‍ ഷൂട്ടിങ് ബഹിഷ്‌കരിച്ച് സെറ്റില്‍ നിന്ന് ഇറങ്ങിപോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.