CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 12 Seconds Ago
Breaking Now

ആദ്യകാല സിനിമകള്‍ മുതല്‍ തന്റെ ഇഷ്ടനടി കെപിഎസി ലളിതയെന്ന് മമ്മൂട്ടി

ആദ്യകാല സിനിമകള്‍ മുതലേ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന് മമ്മൂട്ടി. അമരം സിനിമയിലെ അഭിനയത്തിന് തനിക്കു ലഭിച്ച ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് അര്‍ഹതപ്പട്ടതാണെന്ന് കെപിഎസി ലളിതയും. സിനിമാ അഭിനയരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെപിഎസി ലളിതയ്ക്ക് സ്‌നേഹാദരം അര്‍പ്പിച്ച് സംഘടിപ്പിച്ച 'ലളിതം 50' ചടങ്ങിലാണ് അവര്‍ തന്റെ അവാര്‍ഡ് മമ്മൂട്ടിക്ക് സമര്‍പ്പിച്ചത്.

അമരം സിനിമയുടെ ഡബ്ബിങ് സമയത്ത് മമ്മൂട്ടിയാണ് തന്നെ ഏറ്റവുമധികം സഹായിച്ചത്. സംവിധായകനും ഭര്‍ത്താവുമായ ഭരതന്‍ പോലും ആ സമയത്ത് കൂടെ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ സഹായം സിനിമയിലെ അരയഭാഷ സംസാരിക്കുന്നതില്‍ ഏറെ സഹായിച്ചു ,ലളിത പറഞ്ഞു. ലളിതയ്ക്ക് ഒരു മുത്തം നല്‍കാമോയെന്ന അവതാരികയുടെ ചോദ്യം കേട്ട് മമ്മൂട്ടി മുത്തം നല്‍കിയപ്പോള്‍ സദസ് കയ്യടികളോടെ ആ സ്‌നേഹപ്രകടനത്തെ സ്വീകരിച്ചു. ലളിതയോടൊപ്പമാണ് അഭിനയിക്കേണ്ടത് എന്നു കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്ന് ഇന്നസന്റ് പറഞ്ഞു. 'കൂടെ അഭിനയിക്കുന്നവര്‍ നന്നാവുമ്പോള്‍ മാത്രമാണ് എന്റെയും അഭിനയം കൂടുതല്‍ നന്നാവുന്നത്. അതിനാല്‍ ലളിതയുടെ ജോടി ആയി അഭിനയിക്കുന്നതില്‍ എന്നും സന്തോഷമാണ്.'ഇന്നസന്റ് പറഞ്ഞു. ഇന്നത്തെ സിനിമകളില്‍ കാണുന്ന സ്വാഭാവിക അഭിനയം മലയാള സിനിമയില്‍ തുടങ്ങിവച്ചത് ലളിതയാണെന്ന് സംവിധായകന്‍ രഞ്ജിത് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.