CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 24 Seconds Ago
Breaking Now

തെലുങ്ക് ഭാഷയില്‍ ഈ സന്ദേശം ലഭിച്ചാല്‍ ആപ്പിള്‍ ഉപയോക്താക്കള്‍ തുറന്നുപോലും നോക്കരുത്; ഐഫോണുകളെ കുഴപ്പത്തിലാക്കാന്‍ ഇന്ത്യന്‍ ഭാഷയില്‍ വൈറസ് രംഗത്ത്; ഐമെസേജും, വാട്‌സ്ആപ്പും ഉപയോഗശൂന്യമാക്കും; ടെക്സ്റ്റ് ബോംബിനെതിരെ മുന്നറിയിപ്പ്

ക്യാരക്ടര്‍ ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത് പരാജയപ്പെടുകയും ഉപയോക്താക്കള്‍ കുരുക്കിലായി ക്രാഷ് ആവുകയും ചെയ്യുന്നതാണ് പരിപാടി

ആപ്പിള്‍ ഡിവൈസുകളെ കുഴപ്പത്തിലാക്കാന്‍ ഇന്ത്യന്‍ ഭാഷയില്‍ ടെക്സ്റ്റ് ബോംബ് രംഗത്തിറങ്ങിയതായി ഗവേഷകരുടെ മുന്നറിയിപ്പ്. ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയെ തേടിയെത്തുന്ന ഒറ്റ ക്യാരക്ടറുള്ള സന്ദേശമാണ് വൈറസ് പരത്തുന്നത്. ഇക്കുറി ഇന്ത്യയില്‍ നിന്നുമുള്ള തെലുങ്ക് ഭാഷയിലാണ് വൈറസ് എത്തുന്നതെന്നാണ് വിവരം. ഈ സന്ദേശം ലഭിക്കുന്നവര്‍ ഇതൊന്ന് തുറന്നുനോക്കിയാല്‍ തന്നെ പണിപാളുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

ഡിവൈസിന്റെ ഹോം സ്‌ക്രീന്‍ കൈകാര്യം ചെയ്യുന്ന ഐഒഎസ് സ്പ്രിംഗ്‌ബോര്‍ഡ് ഇതോടെ ക്രാഷാകും. ഐഒഎസ് 11.2.5, മാക്ഒഎസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഉത്പന്നങ്ങളിലാണ് വൈറസ് ബാധിക്കുന്നത്. ഐമെസേജുകളെ ഇത് പ്രവര്‍ത്തനരഹിതമാക്കും. മറ്റ് ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഐഒഎസിനുള്ള ഒൗട്ട്‌ലുക്ക്, ജിമെയില്‍ എന്നിവ വരെ വിച്ഛേദിക്കപ്പെടും. ഇറ്റാലിയന്‍ മൊബൈല്‍ ബ്ലോഗര്‍മാരാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് ഈ പ്രശ്‌നം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

ഇന്ത്യയില്‍ അഞ്ച് ശതമാനം പേര്‍ സംസാരിക്കുന്ന ഭാഷയാണ് തെലുങ്ക്. ക്യാരക്ടര്‍ ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത് പരാജയപ്പെടുകയും ഉപയോക്താക്കള്‍ കുരുക്കിലായി ക്രാഷ് ആവുകയും ചെയ്യുന്നതാണ് പരിപാടി. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി മറ്റാരെങ്കിലും ഒരു സന്ദേശം അയച്ച് അപകടകാരിയായ മെസേജ് ഉള്‍പ്പെടെ ഡിലീറ്റ് ചെയ്യുകയാണ്. ഏതെങ്കിലും ആപ്ലിക്കേഷന്‍ വഴിയാണ് ക്യാരക്ടര്‍ എത്തുന്നതെങ്കില്‍ ഈ ആപ്പ് ക്രാഷ് ചെയ്യാനും സാധ്യതയുണ്ട്. ഈ സമയത്ത് റീബൂട്ട് ചെയ്യാന്‍ ശ്രമിക്കാതെ സ്വാഭാവികമായി റെഡിയാകാന്‍ കാത്തിരിക്കുകയാണ് വേണ്ടതെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു. 

ടെലിഗ്രാം, സ്‌കൈപ്പ് എന്നിവയെ ഇത് ബാധിച്ചിട്ടില്ലെന്നാണ് വിവരം. ആപ്പിളിന് ഇതേക്കുറിച്ച് അറിവുണ്ട്. എന്തായാലും തെലുങ്ക് മെസേജ് വന്നാല്‍ ആപ്പിള്‍ ഉപയോക്താക്കള്‍ തല്‍ക്കാലം സൂക്ഷിക്കുക! 




കൂടുതല്‍വാര്‍ത്തകള്‍.