CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 7 Seconds Ago
Breaking Now

ഒരു അപൂര്‍വ്വ സമാഗമം; ഷാര്‍ലെറ്റ് രാജകുമാരിയെ പ്രസവിക്കാന്‍ സഹായിച്ച മിഡ്‌വൈഫിനെ കണ്ടുമുട്ടിയപ്പോള്‍ ചേര്‍ത്തുപിടിച്ച് കേംബ്രിഡ്ജ് ഡച്ചസ്; നഴ്‌സുമാരുടെ പ്രചോദനകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് വികാരപരമായ പ്രസംഗം നടത്തി കെയ്റ്റ്

ജാക്വിയെ കാണാന്‍ അവസരം നല്‍കിയതിന് ആര്‍സിഒജി പ്രസിഡന്റ് ലെസ്ലി റീഗന് കെയ്റ്റ് നന്ദി പറഞ്ഞു

ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സ് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കേംബ്രിഡ്ജ് ഡച്ചസ്. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് ഇരിക്കുകയായിരുന്ന 36-കാരി കെയ്റ്റ് പൊടുന്നനെയാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കിടയില്‍ ആ മുഖം ശ്രദ്ധിച്ചത്. പ്രൊഫസര്‍ ജാക്വിലിന്‍ ഡങ്ക്‌ലി ബെന്റ് ആയിരുന്നു ആര്‍സിഒജിയിലെ അതിഥികള്‍ക്കിടയിലെ ആ പരിചിതമുഖം. ഷാര്‍ലെറ്റ് രാജകുമാരിയെ പ്രസവിക്കാന്‍ സഹായിച്ച മിഡ്‌വൈഫാണ് പ്രൊഫസര്‍ ജാക്വിലിന്‍. 

പ്രൊഫസറിന് സമീപമെത്തി അവരെ ആലിംഗനം ചെയ്യുകയായിരുന്നു കെയ്റ്റ് അടുത്തതായി ചെയ്തത്. ആര്‍സിഒജിയില്‍ എത്തിയ അതിഥികളെ അതിശയിപ്പിച്ച് കൊണ്ടായിരുന്നു ആ ആലിംഗനം. ഏപ്രിലില്‍ പ്രസവിക്കാന്‍ ഒരുങ്ങുന്ന കെയ്റ്റ് മിഡ്‌വൈഫിനെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആശ്ചര്യപ്പെട്ടു. ഏതാനും വാക്ക് സംസാരിക്കുക കൂടി ചെയ്ത ശേഷമാണ് തൊട്ടടുത്തുള്ള സെന്റ് തോമസ് ആശുപത്രിയില്‍ ചെറിയ രോഗികളെ കാണാനായി അവര്‍ പോയത്. 2015 മെയ് 2ന് പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയില്‍ ഷാര്‍ലെറ്റിനെ പ്രസവിക്കുമ്പോള്‍ പ്രൊഫ. ജാക്വിലിനാണ് കെയ്റ്റിന് ഒപ്പമുണ്ടായിരുന്നത്. 

കെയ്റ്റിനെ വീണ്ടും കണ്ടുമുട്ടാന്‍ കഴിഞ്ഞത് വളരെ അതിശയിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന കാര്യമായിരുന്നെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മറ്റേണിറ്റി, ചില്‍ഡ്രന്‍ & യംഗ് പീപ്പിള്‍ മേധാവിയായ പ്രൊഫ. ജാക്വിലിന്‍ വ്യക്തമാക്കി. ഭാവിയിലെ രാജാക്കന്‍മാരെയും, രാജ്ഞിമാരെയും ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ പ്രസവിക്കാന്‍ പിന്തുണയ്ക്കുന്നത് വളരെ സംതൃപ്തമായ ദൗത്യമാണ്. നഴ്‌സിംഗ് പ്രൊഫഷന് പിന്തുണ നല്‍കുന്ന കേംബ്രിഡ്ജ് ഡച്ചസിന് എല്ലാവിധ നന്ദിയും അറിയിക്കുന്നു, പ്രൊഫസര്‍ പറഞ്ഞു. ജാക്വിയെ കാണാന്‍ അവസരം നല്‍കിയതിന് ആര്‍സിഒജി പ്രസിഡന്റ് ലെസ്ലി റീഗന് കെയ്റ്റ് നന്ദി പറഞ്ഞു. 

നാല് വയസ്സുള്ള ജോര്‍ജ്ജിനും, രണ്ട് വയസ്സുകാരി ഷാര്‍ലെറ്റിനും ശേഷം മൂന്നാമത്തെ കുഞ്ഞിനും സെന്റ് മേരീസ് ആശുപത്രിയിലാകും കെയ്റ്റ് ജന്മം നല്‍കുകയെന്ന് പ്രൊഫസര്‍ റീഗണ്‍ പ്രഭാഷണത്തിനിടെ പ്രതീക്ഷ പ്രകടിപ്പിച്ചു. ആര്‍സിഒജിയുടെയും, നഴ്‌സുമാരുടെ പദവിയും, പ്രൊഫൈലും ഉയര്‍ത്തിപ്പിടിക്കാന്‍ ആഗോള തലത്തില്‍ നടത്തുന്ന നഴ്‌സിംഗ് നൗ പ്രചരണത്തിന്റെ രാജകീയ രക്ഷാധികാരിയായി കെയ്റ്റിനെ കെന്‍സിംഗ്ടണ്‍ കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.