CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 8 Seconds Ago
Breaking Now

എന്‍എച്ച്എസിന്റെ കിരീടത്തിലെ മുത്തിന് പഴയ തിളക്കമില്ല; ജിപിമാരുടെ സേവനത്തില്‍ ജനങ്ങള്‍ക്ക് തൃപ്തി നഷ്ടമാകുന്നു; അപ്പോയിന്റ്‌മെന്റിന് കാത്തിരുപ്പ് കണ്‍സള്‍ട്ടേഷന് തിരക്ക്, വ്യത്യസ്ത ഡോക്ടര്‍മാരെ കാണുന്നതും കലിപ്പ് കൂട്ടുന്നു; എന്‍എച്ച്എസിന്റെ കാര്യവും തഥൈവ!

എന്‍എച്ച്എസിന്റെ ഫണ്ടിംഗും, ജീവനക്കാരുടെ എണ്ണവും ആശങ്കാജനകമാണെന്ന് ജനങ്ങളും വിശ്വസിക്കുന്നു.

എന്‍എച്ച്എസിന്റെ കിരീടത്തില്‍ ഒരു മുത്തുണ്ട്, എന്താണെന്ന് പറയാമോ? ജിപിമാര്‍ തന്നെ. ജനങ്ങളുമായി അടുത്തറിയുകയും അവരില്‍ ഓരോരുത്തരുടെയും കാര്യങ്ങള്‍ നേരില്‍ അറിയുകയും ചെയ്യുന്നത് കൊണ്ട് തന്നെയാണ് ജിപി മുത്തായി മാറിയത്. ഒരു കുടുംബ ഡോക്ടറുടെ എല്ലാവിധ സൗകര്യങ്ങളും ലഭിച്ചിരുന്ന ഒരു കാലം പിന്നിട്ടതോടെ ഈ മുത്തിന്റെ ശോഭ കെടുകയാണ്. അപ്പോയിന്റ്‌മെന്റ് കിട്ടാനുള്ള കാത്തിരിപ്പിന്റെ നീളം കൂടുന്നതും, എടുത്തോ പിടിച്ചോ മട്ടിലുള്ള കണ്‍സള്‍ട്ടേഷനും, ഓരോ തവണ ഓരോ ഡോക്ടര്‍മാരെ കാണേണ്ട അവസ്ഥയും വന്നുചേര്‍ന്നതോടെ ജിപി സേവനങ്ങളില്‍ ജനങ്ങളുടെ സംതൃപ്തി കുത്തനെ കീഴ്‌പോട്ടാണ്. 

ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വ്വെ 2017 ആണ് ജിപി സേവനങ്ങളില്‍ ജനങ്ങളുടെ അസംതൃപ്തി സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായി ചൂണ്ടിക്കാണിക്കുന്നത്. 1983-ല്‍ സര്‍വ്വെ ആരംഭിച്ച ശേഷം ഏറ്റവും കുറവ് പേര്‍ തൃപ്തി രേഖപ്പെടുത്തിയത് ഇക്കുറിയാണ്. സര്‍വ്വെയില്‍ പങ്കെടുത്ത 65 ശതമാനം പേരാണ് ജിപി സേവനങ്ങളില്‍ സംതൃപ്തരാണെന്ന് അറിയിച്ചത്. എന്‍എച്ച്എസിലുള്ള തൃപ്തിയും കുറഞ്ഞ് വരികയാണ്. 29 ശതമാനം പേരാണ് എന്‍എച്ച്എസിന്റെ സേവനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, ദീര്‍ഘമായ കാത്തിരിപ്പും, മതിയായ ഫണ്ടിന്റെ അഭാവവും, സര്‍ക്കാരിന്റെ പ്രതികരണവുമാണ് പ്രധാന ആശങ്കകളെന്ന് ജനം കരുതുന്നു. 

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ എന്‍എച്ച്എസ് സേവനങ്ങളിലെ ഉയര്‍ന്ന റേറ്റിംഗില്‍ നിന്നും ഇതാദ്യമായി ജിപിമാര്‍ പിന്തള്ളപ്പെട്ടു. 65 ശതമാനത്തിലേക്ക് സംതൃപ്തി താഴ്ന്നത് വര്‍ഷാവര്‍ഷം വര്‍ദ്ധിക്കുകയാണ്. 2016-ലും ഏഴ് ശതമാനം താഴെയാണ് ഇക്കുറി ജിപിമാരുടെ നില്‍പ്പെന്ന് നുഫീല്‍ഡ് ട്രസ്റ്റ്, ദി കിംഗ്‌സ് ഫണ്ട് ബുദ്ധികേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 2009-ല്‍ ജനറല്‍ പ്രാക്ടീസ് 80 ശതമാനം സംതൃപ്തി രേഖപ്പെടുത്തിയതില്‍ നിന്നും പിന്നീട് കാര്യങ്ങള്‍ കീഴോട്ടാണെന്ന് കിംഗ്‌സ് ഫണ്ടിലെ റൂത്ത് റോബര്‍ട്‌സണ്‍ വ്യക്തമാക്കി. ജിപിമാരും, ജനങ്ങളും സമ്മര്‍ദത്തിലാണ്. സോഷ്യല്‍ കെയറിലെ സംതൃപ്തി 23 ശതമാനം മാത്രമാണ്. 

എന്‍എച്ച്എസിന്റെ ഫണ്ടിംഗും, ജീവനക്കാരുടെ എണ്ണവും ആശങ്കാജനകമാണെന്ന് ജനങ്ങളും വിശ്വസിക്കുന്നു. ഈ ഫലം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് ബിഎംഎ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ചാന്ദ് നാഗ്‌പോള്‍ വ്യക്തമാക്കി. ഹെല്‍ത്ത് സര്‍വ്വീസ് വന്‍ സമ്മര്‍ദത്തിലാണ്, വര്‍ഷം മുഴുവന്‍ പ്രതിസന്ധി നേരിടുന്നു, സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ആവശ്യമായ ഫണ്ട് നല്‍കണം, ഡോ. നാഗ്‌പോള്‍ ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ഇംഗ്ലണ്ടും ഈ ആവശ്യം ഉന്നയിച്ചു. പക്ഷെ കാര്യങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും ജനങ്ങള്‍ തൃപ്തരാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.