CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 19 Seconds Ago
Breaking Now

കളിയാക്കിയിട്ട് ഇപ്പോള്‍ എന്തായി? ഈസ്റ്റില്‍ നിന്നുമുള്ള ബീസ്റ്റായി മഞ്ഞ്; മരണം നാലായി; നൂറുകണക്കിന് ഭവനങ്ങളില്‍ വൈദ്യുതിയില്ല; പൊതുഗതാഗത സൗകര്യങ്ങള്‍ താറുമാറായി; സ്‌കൂളുകളും അടച്ചു; മോശം അവസ്ഥ വരുന്നതേയുള്ളൂ!

ബാസ്റ്റണില്‍ എ15ല്‍ കാറും, ലോറിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകളാണ് കൊല്ലപ്പെട്ടത്

ഇതിലും മോശം കാലാവസ്ഥ സ്വപ്‌നങ്ങളില്‍ മാത്രം എന്ന് പറഞ്ഞ് ആശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബ്രിട്ടന്‍. അതെ കടുത്ത മഞ്ഞുമായി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് രാജ്യത്തിന് മുകളില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് മുന്നറിയിപ്പ്. 16 ഇഞ്ച് മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. -10 സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതോടെ പലയിടങ്ങളിലും സ്‌കൂളുകള്‍ അടച്ചു. വിവിധ അപകടങ്ങളിലായി രാജ്യത്ത് ഇതുവരെ നാല് പേര്‍ കൊല്ലപ്പെട്ടു. ഇതിന് പുറമെ പൊതുഗതാഗത സൗകര്യങ്ങളെ കൂടി മഞ്ഞുവീഴ്ച സാരമായി ബാധിക്കുകയാണ്. 

റോഡ് മഞ്ഞ് വീഴ്ച മൂലം അപകടക്കെണിയായി മാറിയിരിക്കുകയാണ്. പലയിടത്തും ഗതാഗത സ്തംഭനത്തിനും മഞ്ഞുവീഴ്ച ഇടയാക്കി. കെന്റില്‍ എട്ട് ഇഞ്ച് മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. കാലാവസ്ഥ ഇനിയും മോശമാകുമെന്ന് തന്നെയാണ് പ്രവചനങ്ങള്‍. നിരവധി ട്രെയിനുകള്‍ യാത്ര റദ്ദാക്കി. എസെക്‌സിലേക്ക് ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിനുകളില്‍ മൂന്നിലൊന്നും റദ്ദാക്കപ്പെട്ടു. ന്യൂകാസിലില്‍ അഞ്ഞൂറോളം ഭവനങ്ങള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലേക്ക് തള്ളപ്പെട്ടു. വൈദ്യുതി തിരികെ എത്തിക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് നോര്‍ത്തംബ്രിയ പോലീസ് സൂപ്രണ്ട് അറിയിച്ചു. സെന്‍ഡ്രല്‍ ഹീറ്റിംഗ് പ്രവര്‍ത്തരഹിതമാകുന്നത് അപകടമാണെന്ന് മനസ്സിലാക്കിയാണ് പോലീസ് ഇടപെടല്‍. 

ബാസ്റ്റണില്‍ എ15ല്‍ കാറും, ലോറിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. പീറ്റര്‍ബറോയിലെ എ47ല്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ ഒരു പുരുഷനും കൊല്ലപ്പെട്ടു. കോള്‍ചെസ്റ്ററിനും, എല്‍മ്‌സ്‌റ്റെഡ് മാര്‍ക്കറ്റിനും ഇടയില്‍ 17 കാറുകളുടെ കൂട്ടിയിടിയില്‍ ഒരാള്‍ പരുക്കേറ്റതായും എസെക്‌സ് പോലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്‌കൂളുകള്‍ ഇന്ന് അടഞ്ഞുകിടക്കും. വെയില്‍സില്‍ 200, കെന്റില്‍ 131, ഈസ്റ്റ് സസെക്‌സില്‍ 62 സ്‌കൂളുകളും അടഞ്ഞ് കിടക്കും. 

റോഡില്‍ അപകടസ്ഥിതി നിലനില്‍ക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ ഇനിയും മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യത്തിനുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.