CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 5 Seconds Ago
Breaking Now

കാലാവസ്ഥ കൂടുതല്‍ ദുസ്സഹമാക്കാന്‍ എമ്മാ കൊടുങ്കാറ്റ് വരുന്നു; താപനില -15'ലേക്ക് കൂപ്പുകുത്തുന്നു; കാല്‍നടക്കാര്‍ ജാഗ്രത പാലിക്കുക; നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി, 1600 സ്‌കൂളുകള്‍ അടച്ചു; 16 ഇഞ്ച് മഞ്ഞുവീഴ്ചയ്ക്ക് സാധ്യത, എന്‍എച്ച്എസ് ക്ലിനിക്കുകള്‍ റദ്ദാക്കുന്നു

ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷിതമായിരിക്കാനാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.

ഒരു ആശ്വാസം അത് വിദൂരമാണ്. യുകെയിലെ കാലാവസ്ഥ കൂടുതല്‍ മോശമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകര്‍. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള എമ്മാ കൊടുങ്കാറ്റും ഈസ്റ്റിലെ ബീസ്റ്റായി മാറിയ റഷ്യന്‍ കാറ്റും കൂടി ഒത്തുചേര്‍ന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലണ്ടിന് റെഡ് അലേര്‍ട്ട് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയുമാണ് പ്രവചിക്കപ്പെടുന്നത്. താപനില -16ലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയില്‍ കാല്‍നടക്കാര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. ഗ്ലാസ്‌ഗോയ്ക്കും, സ്‌റ്റെര്‍ലിംഗിനും ഇടയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നൂറുകണക്കിന് കാറുകളാണ് വഴിയില്‍ കുടുങ്ങിയത്. വഴി യാത്രായോഗ്യമാക്കാന്‍ അധികൃതര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. 

വാഹനങ്ങള്‍ കുടുങ്ങന്നതോടെ പലരും കാറുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച് പോകുന്ന കാഴ്ചയാണുള്ളത്. മൈനസ് താപനിലയില്‍ കാറില്‍ കിടക്കുന്നത് കൂടുതല്‍ അപകടമാകുമെന്ന് തിരിച്ചറിഞ്ഞാണ് ഇത്. പക്ഷെ വാഹനങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ച് കൂടുതല്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കരുതെന്ന് ഗതാഗത മന്ത്രി ഹംസ യൂസഫ് അഭ്യര്‍ത്ഥിച്ചു. എമ്മാ കൊടുങ്കാറ്റ് ഇന്ന് എത്തുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കില്‍ കൂടുതല്‍ മഞ്ഞുകട്ടയും, ഹിമപാതവും, തണുത്ത കാറ്റും ആഞ്ഞുവീശുമെന്നാണ് മുന്നറിയിപ്പ്. 

10 വര്‍ഷക്കാലത്തിനിടെ ഏറ്റവും തിരക്കേറിയ ദിനമാണ് ആര്‍എസി നേരിടുന്നത്. നൂറുകണക്കിന് വിമാനങ്ങളാണ് മോശം കാലാവസ്ഥ മൂലം യാത്ര റദ്ദാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1600 സ്‌കൂളുകളും ഇതേത്തുടര്‍ന്ന് അടച്ചു. എന്‍എച്ച്എസ് ക്ലിനിക്കുകളും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. 16 ഇഞ്ച് കൂടുതല്‍ മഞ്ഞ് വീഴ്ചയാണ് സാധ്യത. ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ റെഡ് സ്‌നോ വാണിംഗ്- അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഉയര്‍ന്ന മുന്നറിയിപ്പ് നല്‍കിയത്. മഞ്ഞുവീഴ്ച കൂടുമെന്ന് ഉറപ്പായതിനാല്‍ പലയിടങ്ങളിലും റോഡ് ഗതാഗതം നിശ്ചലമാകും. ബസും, ട്രെയിനുമെല്ലാം വൈകി മാത്രമാണ് യാത്ര നടത്തുന്നത്. ചിലയിടങ്ങളില്‍ ദിവസങ്ങളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാനും ഇടയുണ്ട്. 

ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷിതമായിരിക്കാനാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതുമൂലം ജോലിക്ക് പോകുന്നത് മുതല്‍ ഓഫീസിലേക്കും, സ്‌കൂളിലേക്കും വരെ പോകുന്നവരാണ് കുരുക്കിലായത്. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് കാലാവസ്ഥ കടുപ്പാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സതേണ്‍ ഇംഗ്ലണ്ടിന് പുറമെ സെന്‍ഡ്രല്‍, നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവിടങ്ങള്‍ക്ക് യെല്ലോ സ്‌നോ വാണിംഗാണ് നല്‍കിയിരിക്കുന്നത്.   

ചില എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുകള്‍ അടിയന്തരമല്ലാത്ത സര്‍ജറികള്‍ മാറ്റിവെയ്ക്കുന്നുണ്ട്. കെന്റ് മെഡ്‌വേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, യുണൈറ്റജ് ലിങ്കണ്‍ഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് എന്നിവടങ്ങള്‍ ഇക്കാര്യം വ്യക്തമാക്കി. ചില ട്രസ്റ്റുകള്‍ അധിക ജീവനക്കാരില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.