CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 53 Seconds Ago
Breaking Now

പെയ്തിറങ്ങുന്ന മഞ്ഞ് പോലെ ദുഃഖത്തില്‍ വിറങ്ങലിച്ച് ബ്രിസ്‌റ്റോള്‍; അകാലത്തില്‍ പൊലിഞ്ഞ സാജന്‍ ചേട്ടന് മലയാളി സമൂഹം നാളെ വിട നല്‍കും; ബിഷപ്പ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍

ആ മരണം സംഭവിച്ചിട്ട് ഒരു മാസമാകുന്നു. പക്ഷെ ബ്രിസ്റ്റോള്‍ മലയാളികളുടെ മനസ്സില്‍ നിന്നും ആ വേര്‍പാടിന്റെ ദുഃഖം വിട്ടകന്നിട്ടില്ല. പ്രകൃതി മണ്ണിലേക്ക് മഞ്ഞ് വീഴ്ത്തുകയും തണുപ്പ് സമ്മാനിക്കുകയും ചെയ്യുമ്പോഴും മലയാളി സമൂഹം ആ ഓര്‍മ്മകളുടെ നെരിപ്പോടിലാണ്. ബ്രിസ്‌റ്റോളിന് അടുത്തുള്ള സോമര്‍സെറ്റില്‍ നിര്യാതനായ 52-കാരനായ സാജന്‍ ചേട്ടനെന്ന ജോസഫ് സക്കറിയയുടെ അന്ത്യസംസ്‌കാര ശുശ്രൂഷകള്‍ നാളെ നടക്കും. 

ഒരു മാസം മുന്‍പായിരുന്നു പാര്‍കിന്‍സണ്‍സ് രോഗബാധിതനായ സാജന്‍ ചേട്ടന്റെ വിയോഗം. ഇതിനിടെ ഫ് ളൂവും, ന്യൂമോണിയയും ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഫ്യൂണറല്‍ സര്‍വ്വീസില്‍ നിന്നും സ്വീകരിക്കുന്ന മൃതദേഹം സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലേക്ക് എത്തിക്കും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയോടുകൂടിയാണ് അന്ത്യകര്‍മ്മങ്ങള്‍ ആരംഭിയ്ക്കുക. മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കടന്നുപോയ സാജന്‍ ചേട്ടന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബ്രിസ്‌റ്റോള്‍ മലയാളികള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. 

ഇന്ന് പള്ളിയില്‍ സാജന്‍ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ ഉറ്റവര്‍ക്ക് ആശ്വാസത്തിന്റെ വചനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. സാജന്‍ ചേട്ടന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തെ സൗകര്യ പ്രശ്‌നങ്ങള്‍ മൂലമാണ് ഒരു മാസത്തോളം ചടങ്ങ് വൈകിയത്. വിശുദ്ധ കുര്‍ബാന കൂടി പൂര്‍ത്തിയാക്കിയ ശേഷം ഒരു മണിയോടെ മൃതദേഹം സെമിത്തേരിയിലേക്ക് എത്തിക്കും. 

ഒരു മാസക്കാലം വിയോഗത്തിന്റെ ദുഃഖം പേറുകയാണ് കുടുംബം. ഇക്കാര്യത്തില്‍ കുടുംബത്തിനൊപ്പം നിന്നുകൊണ്ട് അവരെ സാന്ത്വനിപ്പിക്കാന്‍ എസ്ടിഎംസിസി യത്‌നിച്ചു. സാമ്പത്തികമായുള്ള പിന്തുണയും എസ്ടിഎംസിസി നല്‍കുന്നു. സാജന്‍ ചേട്ടന്റെ മരണവാര്‍ത്തയറിഞ്ഞ് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശ്വാസവാക്കുമായി നിരവധി പേര്‍ ഇവിടേക്ക് എത്തിയിരുന്നു. നിലവില്‍ യുകെയിലെ കാലാവസ്ഥ മോശമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാജന്‍ ചേട്ടനെ കാണാന്‍ നിരവധി പേര്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പള്ളിയും, സാമൂഹിക പ്രവര്‍ത്തകരും, സുഹൃത്തുക്കളും എല്ലാ പിന്തുണയുമായി കുടുംബത്തോടൊപ്പമുണ്ട്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍കൂടി സാജനെ അവസാനമായി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒരു മണിയോടെ ബ്രിസ്‌റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലേക്ക് കൊണ്ടുപോകും.അവിടെ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തും. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിലെ അംഗമായിരുന്ന സാജന്‍ നാട്ടില്‍ ചേര്‍പ്പുങ്കല്‍ ഫൊറാന ചര്‍ച്ച് ഇടവകാംഗമാണ്. 2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്ന ഇദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. പാര്‍കിന്‍സണ്‍സ് രോഗം സാജനെ കീഴടക്കിയപ്പോള്‍ മുതല്‍ ഭാര്യ മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ പരിപൂര്‍ണ്ണ പരിചരണം ഏറ്റെടുത്തത്. ഗ്ലാഡിസ്, ഗ്ലാക്‌സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്‌സി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. 

Church address;

St Joseph Catholic Church,Fishponds,Bristol,BS16 3QT.

Cemtery Address;

South Bristol Crematorium

Bridgewater Road,Bedminister Down,

Bristol,BS13 7AS

Contact:

Binoy Vallachirayil 

07908003514

Joji Panackathottam

07588445030

Lijo Joseph (Trustee STSMCC Bristol)

07988140291

 

 




കൂടുതല്‍വാര്‍ത്തകള്‍.