CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 28 Seconds Ago
Breaking Now

തന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് നിര്‍മ്മാതാവിനെതിരെ പ്രിയാമണിയുടെ പരാതി

തന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് നിര്‍മ്മാതാവിനെതിരെ നടി പ്രിയാമണി പരാതി നല്‍കി. അംഗുലിക എന്ന തെലുങ്ക് ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ അനുവാദമില്ലാതെ തന്റെ ചിത്രം സിനിമാ പ്രചാരണത്തിനായി ഉപയോഗിച്ചു എന്ന പരാതിയാണ് നടിയ്ക്കുള്ളത്.

'നായികയായി ഈ ചിത്രം ഞാന്‍ കരാര്‍ ചെയ്തതാണ്. ചിത്രീകരണം തുടങ്ങി കുറച്ചായപ്പോഴേക്കും ചില കാരണങ്ങള്‍ മൂലം അതില്‍ നിന്ന് പിന്മാറേണ്ടതായി വന്നു പിന്നീട് അവര്‍ ആ ചിത്രം മറ്റൊരു നായികയെ വച്ച് പൂര്‍ത്തിയാക്കി. പക്ഷേ, സിനിമയുടെ ടീസറില്‍ വരെ അവര്‍ എന്റെ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഞാന്‍ ആ ചിത്രത്തില്‍ ഇല്ലാതിരുന്നിട്ട് പോലും അവര്‍ എന്റെ ചിത്രങ്ങളാണ് സിനിമയുടെ പ്രൊമോഷനും മറ്റും വേണ്ടി ഉപയോഗിക്കുന്നത്. എനിക്കിതിന് നഷ്ടപരിഹാരം നല്‍കിയേ തീരൂവെന്ന് അസോസിയേഷനില്‍ പ്രിയാമണി നല്‍കിയ പരാതിയില്‍ പറയുന്നു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരേ തക്ക നടപടിയെടുക്കാന്‍ പ്രിയാമണി മൂവി ആര്‍ടിസ്റ്റ്‌സ് അസ്സോസിയേഷനോട് ആവശ്യപെട്ടിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.