CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Seconds Ago
Breaking Now

ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെങ്ങും നൂറ് ദിവസം നീണ്ടു നില്ക്കുന്ന ആരാധന ; സന്ദര്‍ലാണ്ടില്‍ ഏപ്രില്‍ ഏഴിന്

ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സഭയുടെ നവോത്ഥാനത്തിനും വിശ്വാസ പരിരക്ഷയ്ക്കുമായി നൂറ് ദിവസം നീണ്ടുനില്ക്കുന്ന ആരാധന ഇംഗ്ലണ്ടില്‍നിന്നും തുടക്കമായിരിക്കുന്നു

യുവാക്കളെ പരിശുധാത്മ ചൈതന്യത്താല്‍ നിറയ്ക്കാനും, അതുവഴി സമൂഹത്തിനും സഭക്കും നന്മക്കായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന മനുഷ്യരാക്കാന്‍ ഒരുക്കുന്ന പ്രസ്ഥാനമാണ് ജീസസ് യൂത്ത് എന്ന യുവജനപ്രസ്ഥാനം. മുപ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം ഇന്ത്യയിലാണെങ്കിലും, സഭയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാജ്യങ്ങളിലും സജീവമായി ഇടപെടുന്നു. ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സഭയുടെ നവോത്ഥാനത്തിനും വിശ്വാസ പരിരക്ഷയ്ക്കുമായി നൂറ് ദിവസം നീണ്ടുനില്ക്കുന്ന ആരാധന ഇംഗ്ലണ്ടില്‍നിന്നും തുടക്കമായിരിക്കുന്നു. മെയ് പതിനൊന്നിന് റോമില്‍ അവസാനിക്കുന്ന ഈ ആരാധന യജ്ഞത്തില്‍ പങ്കുചേരുവാന്‍ എല്ലാ സഭാമക്കളെയും ക്ഷണിക്കുന്നു. ഏപ്രില്‍ ഏഴിന്, ഞായര്‍, രാവിലെ 9.30ന് സന്ദര്‍ലാണ്ടില്‍ വിശുദ്ധകുര്‍ബാനയോടെ തുടങ്ങുന്ന ആരാധന ഏപ്രില്‍ എട്ട്, തിങ്കള്‍ രാവിലെ 9.30ന് അവസാനിക്കും. സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി നടത്തുന്ന ഈ ആരാധനായില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. ആരാധനാവേദി: സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാണ്ട്. SR4 6HP




കൂടുതല്‍വാര്‍ത്തകള്‍.