നല്ല സമയത്തിന്റെ രാജാവ് എന്നായിരുന്നു വിജയ് മല്ല്യയുടെ സ്ഥാപനങ്ങളുടെ ടാഗ്‌ലൈന്‍. എന്നാല്‍ കാലക്രമത്തില്‍ കൈയിലിരുപ്പ് കൊണ്ട് ഇയാളുടെ ജീവിതത്തില്‍ നല്ല സമയം കുറഞ്ഞുവന്നു. ഒടുവില്‍ 9000 കോടി കടം തിരിച്ചടയ്ക്കാതെ ഇന്ത്യയിലെ ബാങ്കുകളെയും പറ്റിച്ച് കടന്ന മല്ല്യ ജീവിതത്തിലേക്ക് നല്ല സമയം തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്. കാമുകിയും, മുന്‍ എയര്‍ഹോസ്റ്റസുമായ പിങ്കി ലല്‍വാനിയെ കെട്ടാനുള്ള തയ്യാറെടുപ്പിലാണത്രേ മല്ല്യ.
തന്റെ മൂന്നാമത്തെ വിവാഹം ഉടന്‍ നടത്താനുള്ള ഒരുക്കത്തിലാണ് മല്ല്യയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011-ലാണ് മല്ല്യയും, പിങ്കിയും തമ്മിലുള്ള അടുപ്പം ആരംഭിക്കുന്നത്. ഇവര്‍ക്ക് ഫ്‌ളൈറ്റ് അറ്റന്‍ഡായി ജോലി നല്‍കിയത് മുതല്‍ ഇരുവരും പല സ്ഥലങ്ങളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ പോലും പിങ്കി ലല്‍വാനി മല്ല്യയെ കൈവിട്ടില്ല.
ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നാടുകടത്തല്‍ കേസ് നേരിടാന്‍ എത്തുമ്പോള്‍ പോലും പിങ്കി മല്ല്യക്കൊപ്പം ഹാജരായിരുന്നു. 1986-87 കാലത്ത് സമീറ ത്യാബ്ജിയെ വിവാഹം കഴിച്ച മല്ല്യ ഇതുപേക്ഷിച്ച് 1993 മുതല്‍ രേഖ മല്ല്യയെ വിവാഹം ചെയ്തു. ഇവരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. രണ്ട് വിവാഹങ്ങളില്‍ നിന്നായി മൂന്ന് മക്കളുണ്ട്.
യുകെയില്‍ കഴിയുന്ന മല്ല്യ ഈ വിവാഹം നിയമപരമായി ഉപയോഗിക്കാനുള്ള ശ്രമമാണോയെന്ന സംശയവും ഉയരുന്നുണ്ട്.