CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 51 Seconds Ago
Breaking Now

വോള്‍വര്‍ഹാമ്പ്ടന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

ബര്‍മിംഗ്ഹാമിനടുത്ത്  വോള്‍വര്‍ഹാമ്പ്ടനില്‍ താമസിക്കുന്ന ഇടുക്കി കട്ടപ്പന സ്വദേശി ജെയ്സ്  ജോസെഫിന്റെ ഭാര്യ  ജൂലി ജെയ്സിന്റെ പിതാവ്  വെട്ടിക്കുഴക്കവല കൊല്ലാറ തോമസ് കുര്യൻ (പാപ്പച്ചൻ-80)   വാര്‍ധക്യ സഹജമായ അസുഖം മൂലം  ഇന്നലെ ആലുവ രാജഗിരി ആശുപത്രിയില്‍ വച്ച്  നിര്യാതനായി. പ്രിയ പിതാവിന്‍റെ  സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജെയ്സും കുടുംബവും നാട്ടിലേക്ക് തിരിച്ചു.

പരേതന്റെ മൃത സംസ്ക്കാരം ഏപ്രില്‍ മൂന്നാം തീയതി ചൊവ്വാഴ്ച  രാവിലെ പത്തു മണിക്ക് വെള്ളയാംകുടി സെന്റ്‌ ജോര്‍ജ് ഫെറോന പള്ളി സെമിത്തേരിയില്‍ വച്ചു നടക്കും.

ഭാര്യ: വായ്പ്പൂര് പ്ലാക്കൂട്ടത്തിൽ കുഞ്ഞമ്മ. മക്കൾ: ജോളി , ജയിംസ് , ജസി, ജിജി കുര്യൻ , ജയൻ കെ. കുര്യൻ , ജൂലി . മരുമക്കൾ: ജസി, ജസി , കൊച്ചുതോവാള മൂന്നാനപ്പള്ളി ജോർജുകുട്ടി, ജോമോൾ ജോസഫ് , ബിജി ജോസഫ്, വള്ളക്കടവ് ഒഴാക്കൽ ജെയ്സ് .




കൂടുതല്‍വാര്‍ത്തകള്‍.