CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 16 Seconds Ago
Breaking Now

കാര്‍ഡിഫിലേക്ക് വിശ്വാസികള്‍ ഒഴുകുന്നു, അഭിഷേകാഗ്നി കണ്‍വെന്‍ഷന് രണ്ട് നാള്‍ മാത്രം

കേരളത്തിലും വിദേശത്തുമായി നിരവധി വചന പ്രഘോഷണങ്ങള്‍ ഫാ. സേവ്യര്‍ഖാന്‍ നേതൃത്വം നല്‍കുമ്പോള്‍ ജനലക്ഷങ്ങളാണ് സംബന്ധിക്കുന്നത്.

സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കാര്‍ഡിഫിലെ അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിനായി യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഒഴുകുകയാണ്.  അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ദൈവം പ്രദാനം ചെയ്യുന്ന നിരവധിയായ ആന്തരിക മുറിവുകളില്‍നിന്നുമുള്ള വിമോചനവും ബന്ധങ്ങളില്‍ നിന്നുള്ള വിടുതലുകളും അനേകം വ്യക്തികള്‍ അനുഭവിച്ചിട്ടുള്ളതാണ്. ദൈവരാജ്യം സ്ഥാപിക്കുന്നതിന് സന്മാര്‍ഗ ചിന്തകളും ദൈവവചനങ്ങളുടെ വ്യാഖ്യാനങ്ങളും ദ്വിദിന കണ്‍വെന്‍ഷനെ കൂടുതല്‍ അനുഗ്രഹപ്രദവും സ്‌കൂള്‍ അവധിക്കാലമായതിനാല്‍ കുട്ടികള്‍ക്ക് കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ധ്യാനവും കാര്‍ഡിഫിലെ അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ഫാ. സോജി ഓലിക്കല്‍ , ഫാ. ജോമോന്‍ തൊമ്മന, എന്നിവരും ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നുണ്ട്. രണ്ട് ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറുവരെയാണ് ധ്യാനം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 07981932366 എന്ന നമ്പറില്‍ ബന്ധപ്പെടുക. വിലാസം : Corpus Christi School, Cardiff. CF 23 6XL.

 




കൂടുതല്‍വാര്‍ത്തകള്‍.