CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 19 Seconds Ago
Breaking Now

ക്രിസ്തുരാജ പാദപൂജ ഈസ്റ്റ്ഹാം സെന്റ്. മൈക്കില്‍സ് പള്ളിയില്‍ ഏപ്രില്‍ 5ന്

തിരുവചന ഭാഗങ്ങളെ ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ അപേക്ഷകളോടൊപ്പം ക്രിസ്തുരാജന് സമര്‍പ്പിക്കുന്ന ശൈലിയാണ് പാദപൂജ.

സെന്റ്. മൈക്കില്‍സ് പള്ളിയില്‍ ഏപ്രില്‍ 5നു വെള്ളിയാഴ്ച വൈകുന്നേരം 6.30മണിക്ക് ജപമാലയും തുടര്‍ന്ന് ക്രിസ്തുരാജ പാദപുജയും നടക്കും. തിരുവചന ഭാഗങ്ങളെ ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ അപേക്ഷകളോടൊപ്പം ക്രിസ്തുരാജന് സമര്‍പ്പിക്കുന്ന ശൈലിയാണ് പാദപൂജ. പാദപൂജാമദ്ധ്യേ ക്രിസ്തുരാജഭക്തരുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും ഉണ്ട്. തുടര്‍ച്ചയായി ഒമ്പത് ആഴ്ചകളില്‍ പാദപൂജയില്‍ സംബന്ധിക്കുന്നതിലൂടെ ഉദ്ദിഷ്ടകാര്യം നേടുമെന്ന വിശ്വാസം അക്രൈസ്തവ സഹോദരങ്ങളുടെ ഇടയില്‍പോലും ശക്തമാണ്. ഈ വിശ്വാസത്തെ സാധൂകരിച്ചുകൊണ്ട് നിരവധി അദ്ഭുതങ്ങള്‍ പാദപൂജ സമയത്ത് സംഭവിക്കുന്നു. നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കുടുംബങ്ങളെയും ശുദ്ധികരിക്കാന്‍ രോഗസൗഖൃത്തിനായി, നമ്മിലെ അശുദ്ധാത്മാക്കളെ പുറത്താക്കാന്‍ , അന്ധത അകറ്റി പ്രകാശം കൊണ്ട് നിറയാന്‍ ,

 

വിശക്കുന്നവര്‍ക്ക് അപ്പമായ,ദാഹിക്കുന്നവന് ജിവന്റെ അരുവിയായ, അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസമായ ,നിരാലംബരുടെ രക്ഷകനായ ക്രിസ്തു രാജന്റെ സന്നിധിയിലേക്ക് ഏവരെയും സ്‌നേഹപുരസരം സ്വാഗതം ചെയ്യുന്നതായി കേരളാ ലാറ്റിന്‍ ചാപ്ലയന്‍സിക്കു വേണ്ടി ഫാ. ജോണ്‍സന്‍ അലക്‌സാണ്ടര്‍ അറിയിച്ചു. എല്ലാ മാസവും ഒന്നാമത്തെ വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് ക്രിസ്തുരാജ പാദപൂജ ഈസ്റ്റ്ഹാം സെ. മൈക്കില്‍സ് പള്ളിയില്‍ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.ജോണ്‍സന്‍ അലക്‌സാണ്ടര്‍ 07438182888,

 

പള്ളിയുടെ വിലാസം : ST MICHEAL'S CHURCH,EASTHAM,LONDON,E6 6ED




കൂടുതല്‍വാര്‍ത്തകള്‍.