CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 24 Minutes 16 Seconds Ago
Breaking Now

ബ്രാഡ്‌ലി സ്‌റ്റോക്ക് കേരളൈറ്റ് ഫ്രണ്ട്‌സിന്റെ ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടികള്‍ കെങ്കേമമായി...

ആഘോഷങ്ങള്‍ക്ക് അതിരുകളില്ല.. മതഭേദമില്ലാതെ ഈസ്റ്ററും വിഷുവും ഗംഭീര ആഘോഷമാക്കി ബ്രിസ്‌റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്ക് മലയാളി കൂട്ടായ്മയായ ബ്രാഡ്‌ലി സ്‌റ്റോക്ക് കേരളൈറ്റ് ഫ്രണ്ട്‌സ് .ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അല്‍മോണ്ട്‌സ്‌ബെറി സ്‌പോര്‍ട്‌സ് ക്ലബില്‍ വച്ച് ഗംഭീര പരിപാടികളോടെ ആഘോഷിച്ചു. വര്‍ണ്ണാഭമായ ചടങ്ങ്സോ അസോസിയേഷനിലെ ഓരോ അംഗങ്ങള്‍ക്കും നാട്ടിലെ ആഘോഷങ്ങളുടെ ഓര്‍മ്മപെടുത്തലായി മാറി.

ഡോ. നവ്യയുടെ മാതാപിതാക്കളായ രവീന്ദ്രനാഥും സതീദേവിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആസിഫലി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

വിഷുവിന്റെ ഏറ്റവും പ്രധാന ചടങ്ങാണ് വിഷു കൈനീട്ടം. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് വിഷു കൈനീട്ടം നല്‍കി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. ശേഷം ഈസ്റ്റര്‍ വിഷു ഓര്‍മ്മകള്‍ പുതുക്കുന്ന ഒട്ടേറെ നല്ല ഗാനങ്ങള്‍ വേദിയുടെ ഭാഗമായി. നിരവധി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും പാട്ടും ഡാന്‍സും സ്‌കിറ്റും ഏറെ ശ്രദ്ധേയമായി.

എല്ലാവരുടേയും മനസിനെ കീഴടക്കിയ മനോഹരമായ ഡാന്‍സ് ഒട്ടേറെ പ്രശംസ ഏറ്റുവാങ്ങി. കുട്ടികളുടെ പരിപാടിയ്ക്ക് ശേഷം മുതിര്‍ന്നവരുടെ സ്‌കിറ്റ് ശ്രദ്ധേയമായി. എല്ലാ കുട്ടികളും പങ്കാളികളായ ഫാഷന്‍ പരേഡ് മികവു പുലര്‍ത്തി .ശേഷം എല്ലാവരും ആസ്വാദകരമായ ഭക്ഷണം ഉണ്ടായിരുന്നു.യുകെയിലെ പ്രമുഖ മോർട്ട്ഗേജ്  ഇന്‍ഷുറന്‍സ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫൈനാൻഷ്യൽസ് ആയിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍.

 

കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേഷന്‍ സുനില്‍ ചെല്ലപ്പനും,ഫുഡ് കോര്‍ട്ടിന് ബിജുവും നേതൃത്വം നല്‍കി രേവതി, ദിവ്യ രാജേഷ് എന്നിവര്‍ അവതാരകരായിരുന്നു. ശെൽവരാജ്,  ജയദേവന്‍, അനീഷ്, സഞ്ജീവ്, ജീവന്‍, ഡെന്നീസ്, ബാബു വര്‍ക്കി, ആന്റണി, ജയമോഹൻ, രാജേഷ് , സനത്, ശങ്കർ , സുബിൻ , സുമേഷ് , സന്ദീപ് , സൂരജ്, വിവേക് ,വൈശാഖ് ,വിപിൻ,  ദിപു , വര്‍ണ്ണ, മെര്‍ലിന്‍, ദിവ്യ സൂരജ് എന്നിവര്‍ പരിപാടിയുടെ മികച്ച നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചു. മറക്കാനാകാത്ത സന്ധ്യ മനോഹരമായി ആഘോഷിച്ച് ബ്രാഡ്‌ലി സ്‌റ്റോക്ക് മലയാളി കൂട്ടായ്മ വിഷു ഈസ്റ്റര്‍ ആഘോഷിച്ചു

വാർത്ത: ജെഗി ജോസഫ് 

 




കൂടുതല്‍വാര്‍ത്തകള്‍.