CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 13 Seconds Ago
Breaking Now

എച്ച് 1ബി വിസയുള്ളവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതില്‍ വിലക്ക് വരുന്നു; ഇന്ത്യക്കാരുടെ ചങ്ക് തകര്‍ക്കുന്ന തീരുമാനം

2015ലാണ് ഒബാമ എച്ച് 4 വിസക്കാര്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കിയത്

എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് നിയമപരമായി ജോലി ചെയ്യാന്‍ അനുവാദം നല്‍കിയിരുന്ന പദ്ധതി ട്രംപ് ഭരണകൂടം പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. നീക്കങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. ഒബാമ ഭരണകാലത്തെ നിയമം ഇല്ലാതായാല്‍ എച്ച് 4 വിസയില്‍ വര്‍ക്ക് പെര്‍മിറ്റുള്ള 70,000 പേര്‍ക്ക് പണിയാകും!

എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളിക്ക് അനുവദിക്കുന്ന വിസയാണ് എച്ച് 4 വിസ. ഇന്ത്യയില്‍ നിന്നുമുള്ള ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പങ്കാളികളാണ് പ്രധാനമായും ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നത്. മുന്‍ ഒബാമ ഭരണകൂടം പ്രഖ്യാപിച്ചത് പ്രകാരമാണ് ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചത്.

1 ലക്ഷത്തോളം എച്ച് 4 വിസയുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍-അമേരിക്കക്കാരാണ്. 2015ലാണ് ഒബാമ എച്ച് 4 വിസക്കാര്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കിയത്. എന്നാല്‍ ഈ പദ്ധതി നിര്‍ത്തലാക്കാനാണ് ട്രംപ് ഒരുങ്ങുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.