CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 11 Minutes 14 Seconds Ago
Breaking Now

അടുത്ത മാസം ട്രെയിന്‍ സമയം മാറിമറിയും; യുകെ റെയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടൈംടേബിള്‍ മാറ്റത്തില്‍ യാത്രക്കാര്‍ ആഴ്ചകളോളം വലയും; റെയില്‍ ഗതാഗതം താറുമാറാകുമെന്ന് റെയില്‍ മേധാവികളുടെ മുന്നറിയിപ്പ്

രണ്ട് വര്‍ഷത്തെ സമരങ്ങളുടെ ദുരിതം അനുഭവിച്ച സതേണ്‍കാര്‍ക്കാണ് ഈ സമയമാറ്റവും കൂടുതല്‍ ബുദ്ധിമുട്ട് സമ്മാനിക്കുക

റെയില്‍വെ സംവിധാനം പ്രയോജനപ്പെടുത്തി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. യുകെ റെയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടൈംടേബിള്‍ പരിഷ്‌കരണം അടുത്ത മാസം നടപ്പാകുമ്പോള്‍ വരാനിരിക്കുന്നത് റെയില്‍ ഗതാഗതം താറുമാറാകുന്ന ദിനങ്ങള്‍. അടുത്ത മാസത്തെ മാറ്റങ്ങള്‍ ആഴ്ചകളോളം നീളുന്ന ഗതാഗത സ്തംഭനത്തിന് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. യുകെയില്‍ പ്രതിദിനം റെയില്‍വെ സേവനം പ്രയോജനപ്പെടുത്തി യാത്ര ചെയ്യുന്ന ഒരു മില്ല്യണ്‍ യാത്രക്കാരെയാണ് ഈ സമയക്രമീകരണം കുരുക്കിലാക്കുക. 

കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടാകുമെന്ന് സമ്മതിച്ച യുകെയിലെ ഏറ്റവും വലിയ റെയില്‍ ഫ്രാഞ്ചൈസ് യാത്രക്കാരോട് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും ഉപദേശിച്ചു. മെയ് 20, ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ പുതിയ ഷെഡ്യൂള്‍ നടപ്പാകും. ഇതിന്റെ പ്രത്യാഘാതം നേരിടാത്ത ഒരൊറ്റ സര്‍വ്വീസ് പോലും കാണില്ലെന്ന് ഗോവിയ തെയിംസ്‌ലിങ്ക് റെയില്‍വെ വ്യക്തമാക്കി. തെയിംസ്‌ലിങ്ക്, ഗ്രേറ്റ് നോര്‍ത്തേണ്‍, സതേണ്‍, ഗാറ്റ്‌വിക്ക് എക്‌സ്പ്രസ് ഉള്‍പ്പെടുന്ന സര്‍വ്വീസാണിത്. പീക്ക് സമയങ്ങളില്‍ ലണ്ടനിലേക്ക് നാല്‍പതിനായിരം അധിക യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. 

മാറ്റം ഭാവിയില്‍ ഗുണകരമാകുമെങ്കിലും നിലവിലെ യാത്രക്കാര്‍ക്ക് തലവേദനയാകുമെന്ന് ഗോവിയ മേധാവി ചാള്‍സ് ഹോര്‍ട്ടണ്‍ സമ്മതിച്ചു. പുതിയ ടൈംടേബിളും, പുതിയ റൂട്ടുകളും, പുതിയ ട്രെയിനുകളുമായി കാര്യങ്ങള്‍ അപ്പാടെ മാറിമറിയുന്ന ചരിത്ര നിമിഷത്തിനാണ് യുകെ റെയില്‍ സാക്ഷ്യംവഹിക്കുക. ഏറ്റവും ഗുണകരമായ സതേണ്‍ ടൈംടേബിളും, ദീര്‍ഘിപ്പിച്ച റൂട്ടുകളും, അധിക സേവനങ്ങളും, പുതിയ ട്രെയിനുകളും അടുത്ത മെയ് മാസത്തോടൊയാണ് നടപ്പാകുക. ലണ്ടനിലേക്ക് കൂടുതല്‍ യാത്രക്കാര്‍ വന്നുപോകാനുള്ള സൗകര്യം ഒരുക്കുകയാണ് ഉദ്ദേശം. സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള 7 ബില്ല്യണ്‍ പൗണ്ടിന്റെ തെയിംസ്‌ലിങ്ക് പ്രൊജക്ടാണ് ഇതോടെ സഫലമാകുന്നത്. 

രണ്ട് വര്‍ഷത്തെ സമരങ്ങളുടെ ദുരിതം അനുഭവിച്ച സതേണ്‍കാര്‍ക്കാണ് ഈ സമയമാറ്റവും കൂടുതല്‍ ബുദ്ധിമുട്ട് സമ്മാനിക്കുക. പുതിയ ഷെഡ്യൂള്‍ ഏതാനും ദിവസത്തേക്കുള്ള യാത്രാ ദുരിതം സമ്മാനിക്കുമെന്ന് ഉറപ്പ്!




കൂടുതല്‍വാര്‍ത്തകള്‍.