CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 44 Seconds Ago
Breaking Now

ഡെർബിയിൽ വിശ്വാസം ജ്വലിപ്പിച്ചു മാർ സ്രാമ്പിക്കൽ ഇടയസന്ദർശനം പൂർത്തിയാക്കി; വരും ദിവസങ്ങളിൽ ബോസ്റ്റണിലും സ്പാൽഡിങ്ങിലും

ഡെർബി: ഡെർബി വിശ്വാസ സമൂഹത്തിനു ആത്മീയതയുടെ പുതുചൈതന്യം പകർന്ന അഞ്ചു ദിവസം നീണ്ടു നിന്ന ഇടയസന്ദർശനം മാർ ജോസഫ് സ്രാമ്പിക്കൽ ഇന്നലെ പൂർത്തിയാക്കി. ഡെർബിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശിച്ചു വെഞ്ചെരിപ്പ് നടത്താനും വിശ്വാസികളെ നേരിൽ കണ്ടു സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സെക്രട്ടറി റവ. ഫാ. ഫാൻസുവാ പത്തിലും മാർ സ്രാമ്പിക്കലിനൊപ്പമുണ്ടായിരുന്നു. 

ഞായറാഴ്ച ഡെർബി സെന്റ്. ജോസഫ്‌സ് ദേവാലയത്തിൽ ഉച്ച കഴിഞ്ഞു നടന്ന തിരുക്കർമ്മങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. പ്രീസ്റ്റ് ഇൻ ചാർജ് റവ. ഫാ. ബിജു കുന്നയ്‌ക്കാട്ടു, റവ. ഫാ. ഫാൻസുവാ പത്തിൽ എന്നിവർ സഹകാർമികരായിരുന്നു. മാമോദീസായിൽ ലഭിച്ച പ്രസാദവരത്തിൽന്റെ ശക്തി നമ്മിൽ പ്രകടമാകാത്തത്ത് നമ്മുടെ പാപങ്ങളുടെ ശക്തി മൂലമാണെന്നും അതിനാൽ പാപത്തെ ഒഴിവാക്കി ജീവിക്കുമ്പോൾ പ്രസാദവരാവസ്ഥയിൽ  കൂടുതലായി  വളരാൻ  സാധിക്കുമെന്നും  വചനസന്ദേശത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. ദിവ്യബലിക്ക് ശേഷം സൺ‌ഡേ സ്കൂൾ അധ്യാപകർ, ഗായകസംഘം, വിമൻസ് ഫോറം പ്രതിനിധികൾ, വാർഡ് ലീഡേഴ്‌സ് തുടങ്ങി യവർ അഭി. പിതാവിൽ നിന്നും സമ്മാനങ്ങൾ ഏറ്റു വാങ്ങി. 


വേദപാഠം അധ്യാപകർ, വിമൻസ് ഫോറം പ്രതിനിധികൾ തുടങ്ങിയവരെ പ്രത്യേകമായി കാണുകയും തുടർപ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു. വിമൻസ് ഫോറം പ്രസിഡന്റ് ലീല സാബു എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.  ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയവരെയും ഗായകസംഘത്തെയും അധ്യാപകരെയും പിതാവ് പ്രത്യേകം പരാമർശിച്ചു അഭിനന്ദിച്ചു.  


സ്പാൽഡിങ്, ബോസ്റ്റൺ എന്നിവടങ്ങളിൽ ഇടയ സന്ദർശനം വരുന്ന ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ഇന്ന് ബുധനാഴ്ച സ്പാൽഡിങ്ങിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ബോസ്റ്റണിലും മെത്രാൻ ഭവന സന്ദർശനം നടത്തും. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ഈ രണ്ടു സ്ഥലങ്ങളിലെയും കുടുംബാംഗങ്ങൾ ബോസ്റ്റൺ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ ഒരുമിച്ചുകൂടി അഭി. പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയർപ്പിക്കും. 

വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, വിമൻസ് ഫോറം പ്രതിനിധികൾ, മതാധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഇടയസന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വി വെള്ളിയാഴ്ച വി. കുർബാന നടക്കുന്ന സ്ഥലത്തിന്റെ വിലാസം: 

St . Mary's Catholic Church 

Biston  

24 ,Horncastle Road 

Boston 

PE219BU 

വാർത്ത: ഫാ. ബിജു കുന്നയ്ക്കാട്ട് 

  




കൂടുതല്‍വാര്‍ത്തകള്‍.