CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 13 Seconds Ago
Breaking Now

മെഗാന് പ്രിയങ്കയെ പ്രിയമാണ്; സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ മെഗാന്‍ ഹാരി രാജകുമാരന്റെ കൈപിടിക്കുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രിയങ്ക ചോപ്രയുണ്ടാകും സാക്ഷ്യം വഹിക്കാന്‍; വാര്‍ത്തകള്‍ സ്ഥിരീകരിച്ച് താരം

ലോകം ഉറ്റുനോക്കുന്ന ചടങ്ങിലെത്തുമെന്ന് പ്രിയങ്ക സ്ഥിരീകരിച്ചു

ബോളിവുഡില്‍ ഗോഡ്ഫാദര്‍മാരില്ലാതെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയങ്ക ചോപ്ര. സാധാരണ മസാല പടങ്ങള്‍ മുതല്‍ സ്ത്രീ പ്രാധാന്യമുള്ള സിനിമയിലേക്ക് വരെ ചേക്കേറിയ ശേഷമാണ് പ്രിയങ്ക തന്റേതായ സ്ഥാനം ഉറപ്പിച്ചത്. മറ്റ് നായികമാര്‍ ഏതെങ്കിലും നായകന്റെ നിഴല്‍പറ്റി അഭിനയിക്കുമ്പോള്‍ ഈ താരം തന്റെ സിനിമയ്ക്ക് ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചു. ഒരു പക്ഷെ നായകനൊപ്പം പ്രാധാന്യം നേടിയ ചിത്രങ്ങള്‍ ഇവരെ തേടിയെത്തി. ഒടുവില്‍ പ്രിയങ്ക ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയപ്പോള്‍ മറ്റ് നായികമാര്‍ ഒന്ന് അമ്പരന്നു. ഹോളിവുഡില്‍ പ്രിയങ്കക്ക് നല്ല കൂട്ടുകാരെയും കിട്ടി, അവരില്‍ ഒരാളായിരുന്നു മെഗാന്‍ മാര്‍ക്കിള്‍!

മെഗാന്റെ ഉറ്റസുഹൃത്തായ പ്രിയങ്ക ഇംഗ്ലണ്ടിലെ വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വെച്ച് മെയ് 19-ന് നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് എത്തുമോയെന്നായിരുന്നു ഇതുവരെ സംശയങ്ങള്‍ നിലനിന്നിരുന്നത്. കൂട്ടുകാരിയെ വിളിക്കും, വിളിക്കില്ല തുടങ്ങിയ വാര്‍ത്തകള്‍ക്കിടെ സ്ഥിരീകരണവുമായി താരം നേരിട്ട് എത്തിയിരിക്കുകയാണ്. മെഗാന്‍ ഹാരിയുടെ ജീവിതത്തിലേക്ക് കൈപിടിച്ച് കടക്കുമ്പോള്‍ സാക്ഷ്യംവഹിക്കാന്‍ താന്‍ ഉണ്ടാകുമെന്നാണ് 35-കാരി അഭിനേത്രി വ്യക്തമാക്കിയിരിക്കുന്നത്. 

ലോകം ഉറ്റുനോക്കുന്ന ചടങ്ങിലെത്തുമെന്ന് പ്രിയങ്ക സ്ഥിരീകരിച്ചു. എന്നാല്‍ ഈ പരിപാടിക്ക് എന്ത് വസ്ത്രം തെരഞ്ഞെടുക്കുമെന്ന് പോലും തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കോടിക്കണക്കിന് പ്രേക്ഷകര്‍ കാണുന്ന ചടങ്ങാണ് രാജകീയ വിവാഹം. തന്റെ കൂട്ടുകാരിയുടെ ഈ നിമിഷത്തില്‍ അതിലേറെ സന്തോഷവതിയാണ് പ്രിയങ്ക. 'മൂന്ന് വര്‍ഷമായി മെഗാനുമായി നല്ല സൗഹൃദത്തിലാണ്. ലോകം അവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ഏറെ സന്തോഷിക്കുന്നു. എനിക്ക് അറിയാവുന്നിടത്തോളം ഇന്നത്തെ യുവതലമുറ സ്ത്രീയാണ് മെഗാന്‍', പ്രിയങ്ക യുഎസ് വീക്ക്‌ലിയോട് വ്യക്തമാക്കി. 

സാധാരണ ചിന്തയ്ക്ക് അപ്പുറത്താണ് മെഗാന്‍. വ്യക്തമായ അഭിപ്രായമുള്ള ഉറച്ച സ്വരം. ലോകത്തിന് മെഗാനെ പോലെ ശക്തരായ മാതൃകകള്‍ വേണം. അങ്ങിനെ ഒരാളായി മെഗാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.