CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 59 Minutes 4 Seconds Ago
Breaking Now

ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളും, ഭക്ഷ്യരംഗത്തെ വമ്പന്‍മാരും പ്ലാസ്റ്റിക്കിനോട് വിടപറയുന്നു; അടുത്ത 7 വര്‍ഷം കൊണ്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ

പുനരുപയോഗിക്കാന്‍ കഴിയാത്തവയാണ് ഈ നീക്കത്തില്‍ ഉള്‍പ്പെടുക.

സൂപ്പര്‍മാര്‍ക്കറ്റുകളും, ഭക്ഷ്യ-പാനീയ രംഗത്തെ വമ്പന്‍മാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തുന്നു. ലോകത്തില്‍ ആദ്യമായാണ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. 42 പ്രമുഖ സ്ഥാപനങ്ങളാണ് 2025 പരിധി വെച്ച് കൊണ്ട് പുനരുപയോഗിക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക് പാക്കേജിംഗ് ഉപേക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്.

ബ്ലാക്ക് റെഡി മീല്‍സ് ട്രേ, ക്രിസ്പ് പാക്കറ്റ്, പിസ ബേസ്, ഫുഡ് പൗച്ച് എന്നിവയെല്ലാം യുകെ പ്ലാസ്റ്റിക്‌സ് കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടെസ്‌കോ, സെയിന്‍സ്ബറീസ്, ആസ്ദ, മോറിസണ്‍സ്, വെയ്റ്റ്‌റോസ്, മാര്‍ക്‌സ് & സ്‌പെന്‍സര്‍, ആല്‍ഡി, ലിഡില്‍, പ്രെറ്റ് എ മാംഗര്‍ എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു. ഇതിന് പുറമെ കൊക്കോകോള, പെപ്‌സികോ, നെസ്ലെ, യൂണിലിവര്‍, ഡാനോണ്‍ എന്നീ ഭക്ഷ്യ-പാനീയ രംഗത്തെ പ്രമുഖരും ഈ പദ്ധതിയില്‍ സഹകരിക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പ്രാവര്‍ത്തികമാകണമെങ്കില്‍ സര്‍ക്കാരും, ബിസിനസ്സുകളും, പൊതുജനങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പ്രതികരിച്ചു. വ്യവസായത്തില്‍ നില്‍ക്കുന്നവര്‍ പ്ലാസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ എത്താതെ നോക്കേണ്ടത് സുപ്രധാനമാണ്. ഇത്രയും പേര്‍ കരാറില്‍ ഒപ്പിട്ടതിന്റെ ആഹ്ലാദത്തിലാണ് താനെന്നും ഗോവ് വ്യക്തമാക്കി.

എന്നാല്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഇല്ലാതാക്കുകയല്ല പദ്ധതിയുടെ ലക്ഷ്യം. പുനരുപയോഗിക്കാന്‍ കഴിയാത്തവയാണ് ഈ നീക്കത്തില്‍ ഉള്‍പ്പെടുക. ഇറച്ചിയും, മീനും വാങ്ങാന്‍ എത്തുന്നവര്‍ സ്വന്തമായി പാത്രം കൊണ്ടുവരേണ്ടി വരും.




കൂടുതല്‍വാര്‍ത്തകള്‍.