CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 54 Minutes 35 Seconds Ago
Breaking Now

സ്വതന്ത്ര ചിന്തകനും , ശാസ്ത്രബോധ പ്രചാരകനും , എഴുത്തുകാരനുമായ പ്രൊഫ. സി. രവിചന്ദ്രൻ ഒരു പ്രഭാഷണ പരമ്പരയുമായി അടുത്ത മെയ് മാസം യു.കെ സന്ദർശിക്കുന്നു

അടുത്ത മാസം , 2018 മെയ് 14  മുതൽ 30 വരെ , രണ്ടാഴ്ച്ചക്കാലം ,  ശാസ്ത്രബോധ പ്രചാരകനും ,സ്വതന്ത്ര ചിന്തകനും ,കോളേജ് അദ്ധ്യാപകനും ,എഴുത്തുകാരനുമായ  പ്രൊഫ. സി. രവിചന്ദ്രൻ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഓരോ പ്രഭാഷണ പരമ്പരകൾ കാഴ്ച്ചവെക്കുവാൻ വേണ്ടി , യു. കെ യിലെ ഏഴ് നഗരങ്ങളിൽ വന്നെത്തുകയാണ് ...

 

'എസ്സെൻസ് യു.കെ'യുടെ  ആഭിമുഖ്യത്തിലാണ് , ബ്രിട്ടനിൽ അങ്ങോളമിങ്ങോളം ഈ പ്രഭാഷണ പരമ്പരകൾ അരങ്ങേറുന്നത് . ശാസ്ത്രബോധവും , മാനവികതയും , യുക്തി ചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തിൽ രൂപം കൊണ്ട ' എസ്സെൻസ് ക്ലബ്ബ്  'അതിന്റെ പ്രൗഢ ഗംഭീര  പ്രവർത്തനങ്ങളാൽ ചുരിങ്ങിയ കാലം കൊണ്ടുതന്നെ ആഗോളതലത്തിൽ പ്രചുരപ്രചാരം നേടിക്കഴിഞ്ഞ രാഷ്‌ട്രീയ ജാതിമതവർഗ്ഗലിംഗ വ്യത്യാസമില്ലാതെ  ചിന്തിക്കുന്ന  ഒരു പ്രസ്ഥാനത്തിന്റെ കൂട്ടായ്മയാണ് ... ഈ ശാസ്ത്ര  പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ ബ്രിട്ടനിലെ പ്രബുദ്ധരായ ആളുകളുടെ ആഗ്രഹ പ്രകാരം ,ആറുമാസം മുമ്പ് , 2017 ഒക്റ്റോബർ  30 ന് , യു. കെ യിലും 'എസ്സെൻസ് ക്ലബ് 'രൂപംകൊണ്ടു...

വർഷങ്ങൾക്കു മുമ്പു തന്നെ ലോകത്തിനു മാതൃകയായി നമ്മുടെ കൊച്ചു കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചെങ്കിലും , ആ അറിവ് പ്രയോഗിക ജീവിതത്തിൽ പ്രവർത്തികമാകുവാനും, പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്നതിനും പകരം മസ്തിഷ്ക പ്രഷാളനത്തിലൂടെ ജനങ്ങളിൽ അനൈക്യവും ,അരാജകത്വവും , അന്ധവിശ്വാസങ്ങളും വളർത്തുവാനാണ് ദന്ത ഗോപുരങ്ങളിൽ വിരാജിക്കുന്ന മതരാഷ്ട്രിയക്കോമരങ്ങൾ മൽത്സരിച്ചത് ... 

 

കേരളത്തിലെ ജാതിമതരാഷ്ട്രീയ നേതാക്കളുടെ ആജ്ഞേയവർത്തികളും , ചട്ടുകങ്ങളുമാകാതെ അവർ പടുത്തുയർത്തുന്ന കൊട്ടകത്തളങ്ങളും, ചങ്ങലകളും പൊട്ടിച്ചെറിയുവാനും , സമത്വത്തിന്റെയും പുരോഗതിയുടെയും ചിന്തകൾ വിതറി കൊണ്ട് , മനുഷ്യ രാശി നേരിടുന്ന പ്രതിസന്ധികളെയും, 

അന്ധവിശ്വാസങ്ങളെയും , അനാചാരങ്ങളെയും , ചൂഷണങ്ങളെയും ശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടു വിശകലനം ചെയ്ത് തരണംചെയ്യുവാനാണ് ജാതിമതവർഗ്ഗലിംഗ വ്യത്യസമില്ലാതെ ജനങ്ങൾ എന്നും 'എസ്സെൻസ് ക്ലബ്ബിന്റെ' പ്രവർത്തനങ്ങളുമായി കൈകോർത്തുവരുന്നത്...

 

ജനസേവനമെന്ന വ്യാജേന ജാതിമത പ്രീണനങ്ങളിലൂടെ പണസമാഹരണത്തിനും , വോട്ടുബാങ്കിനും വേണ്ടി

ജാതി മത രാഷ്ട്രീയ നേതാക്കൾ ഗ്രേറ്റ് ബ്രിട്ടണിൽ ഉടനീളം കഴുകന്മാരെപോലെ മലയാളികളെത്തേടി വട്ടമിട്ടുപറക്കുമ്പോൾ ശാസ്ത്രപ്രബോധനം എന്ന ഒറ്റലക്ഷ്യത്തോടെ മാത്രമാണ് അഗാധ പാണ്ഡിത്യമുള്ള , ഏഴിലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള  , കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സംസ്ഥാന പുരസ്‌കാര ജേതാവായ  പ്രൊഫ: സി. രവിചന്ദ്രൻ ബ്രിട്ടണിൽ സന്ദർശനത്തിന് വരുന്നത്. 

 

കേരളത്തിലും പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള , ആയിരത്തിലധികം വേദികളിൽ പ്രഭാഷകനായിട്ടുള്ള  സി . രവിചന്ദ്രന് , തന്റെ കൃതിയായ ' ബുദ്ധനെ എറിഞ്ഞ കല്ലിന് '  ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും   ലഭിച്ചിട്ടുണ്ട് .ഒപ്പം ഈ ചിന്തകന്റെ പുറത്തിറങ്ങിയിട്ടുള്ള ഏഴോളം പുസ്തകങ്ങളും ,അനേകം വീഡിയോ പ്രഭാഷണങ്ങളും  എന്നുമെന്നോണം ധാരാളം ആളുകൾ വായിക്കുകയും ,വീക്ഷിക്കുകയും ,സകലമാന സോഷ്യൽ മീഡിയകളിലൂടെയും ആയതുകളെല്ലാം എങ്ങും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു ... 

വ്യാജ ചികിത്സാ വിദഗ്ദ്ധരും , ആൾ ദൈവങ്ങളും പ്രചരിപ്പിക്കുന്ന അബദ്ധ ധാരണകളും,  വിശ്വാസങ്ങളും പൊളിച്ചടുക്കി ചൂഷണ വിമുക്തമായ സമൂഹത്തിനു വേണ്ടി കയ്‌പേറിയ അപ്രിയ സത്യങ്ങൾ മുഖം നോക്കാതെ വീറോടെ സമൂഹ മദ്ധ്യത്തിൽ അവതരിപ്പിക്കുന്ന കേരളത്തിലെ അപൂർവ വ്യക്തിത്വത്തിന് ഉടമയായ പ്രൊ:സി .രവിചന്ദ്രന്റെ പ്രബോധനങ്ങൾ നേരിട്ടു കേൾക്കുവാനും ,  ആശയ സംവാദനത്തിനുമുള്ള സുവർണ്ണാവസരമായിട്ടുള്ള  - യു.കെ യിൽ , അടുത്തമാസം വിവിധ വേദികളിൽ  അരങ്ങേറുവാൻ പോകുന്ന ' Renaissence 18 ' എന്ന പരിപാടികളിലേക്ക് , എല്ലാ യു.കെ മലയാളികളെയും ' എസ്സെൻസ് ക്ലബ്ബ് ' ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. . 

 

യു.കെ യിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പ്രധാനപ്പെട്ട പരിപാടികൾ താഴെപ്പറയുന്നവയാണ് . 

 

1 . ഹ്യൂമനിസം അൺപ്ലഗ്ഗ്ഡ് .

 

2018 മെയ് 14 , തിങ്കളാഴ്ച്ച  , 4 pm - 9 pm 

വൈൻ കോൺഫറൻസ്  സെന്റർ , 

131 , ഗർവോക്‌ ഹിൽ  ,

ഡാൺഫേം ലൈൻ . 

എഡിൻബർഗ് .

KY11  4JU . 

ഫോൺ - 07443892438 

         - 07727406149 

 

2 . സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം 

 

2018 മെയ് 16 , ബുധനാഴ്‌ച്ച  , 6 pm - 9 pm . 

നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച് ഹാൾ , 

12 സട്ടൻ റോഡ് ,  

ഓക്സ്ഫോർഡ് . 

OX3 9RB .

ഫോൺ - 07874002934

        - 07415500102

 

3 . സോറി അലൻ... 

 

2018 മെയ് 19 , ശനിയാഴ്ച്ച    , 2 pm - 9 pm .

ബ്രിട്ടാനിയ കൺട്രി ഹോസ് ഹോട്ടൽ ,

പാലറ്റിൻ റോഡ് , ഡിഡ്സ്ബറി, 

മാഞ്ചസ്റ്റർ . 

M20 2WG .

ഫോൺ - 07415500102 

        - 07874002934 

 

4 . മുട്ടുമടക്കിയ നാസ... 

 

2018 മെയ്  20 ,ഞായറാഴ്ച്ച ,  4 pm - 10 pm 

ഒയാസിസ്‌ അക്കാദമി , 50 ഹോംഫീൽഡ് റോഡ്, 

കോൾസ്ടൻ. 

ക്രോയിഡൻ. 

CR5 1ES .

ഫോൺ - 07874002934 

        - 07702873539 

 

5 . വാലസ് & വെയിൽസ്... 

 

2018 മെയ് 24 ,വ്യാഴാച്ച  ,  8 pm -11 pm .

സെന്റ് ഫിലിപ് ഇവാൻസ് കമ്മ്യൂണിറ്റി ഹാൾ , 

ലാണെണ്ടിയറാൻ, 

കാർഡിഫ്‌. 

CF23 9UL .

ഫോൺ- 07505202005 

 

6 . മരിച്ചു ജീവിക്കുന്നവർ... 

 

2018 മെയ് 26 , ശനിയാഴ്ച്ച ,  4 pm - 10 pm . 

ട്രിനിറ്റി സെന്റർ , ഈസ്റ്റ് അവന്യു , 

മനോർ പാർക്ക് .

ഈസ്റ് ഹാം, 

ലണ്ടൻ .

E12 6SG .

ഫോൺ - 07737240192 

        - 07930134340 .

 

7 . ജനനാനന്തര  ജീവിതം... 

 

2018 മെയ് 27 ,ഞായറാഴ്ച്ച , 5 pm - 10 pm 

ദി പ്ലാസ ഹോട്ടൽ, തളറ്റ്‌, 

ഡബ്ളിൻ. 

D24 X2FC .

ഫോൺ - 0872263917 

        - 0879289885 .




കൂടുതല്‍വാര്‍ത്തകള്‍.