CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 46 Minutes 48 Seconds Ago
Breaking Now

ഗെയില്‍ കൊടുങ്കാറ്റായി; മുംബൈക്കെതിരെ ബാംഗ്ലൂരിന് 2 റണ്‍സ് വിജയം

ട്വന്റി ട്വന്റിയുടെ അനിശ്ചിതത്വവും ആവേശവും ആസ്വാദകര്‍ക്ക് നല്‍കിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം.

ഗതി മാറി മറഞ്ഞ മത്സരത്തില്‍ രണ്ട് റണ്‍സിനാണ് സന്ദര്‍ശകര്‍ വിജയം കുറിച്ചത്. ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിംഗും വിനയ് കുമാറിന്റെ ബൗളിംഗ് മികവുമാണ് മുംബൈയെ തകര്‍ത്തത്.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 19 ഓവറില്‍ മൂന്നിന് 147 റണ്‍സെന്ന നിലയില്‍ വിജയത്തിനരികെയാണ് മത്സരം കൈവിട്ടത്. അവസാന ഓവറില്‍ വിനയ് കുമാര്‍ പന്തെടുക്കുമ്പോള്‍ മുംബൈയ്ക്ക് വേണ്ടത് ആറ് പന്തില്‍ പത്ത് റണ്‍സ്. തകര്‍ത്തടിക്കുന്ന ദിനേശ് കാര്‍ത്തിക്കും നിലയുറപ്പിച്ച അമ്പാടി റായിഡുവും ക്രീസിലുള്ളപ്പോള്‍ ഫലം മുബൈയ്ക്ക് അനുകൂലമെന്ന് എതിരാളികള്‍ പോലും വിധിയെഴുതി. ആദ്യ പന്തില്‍ കാര്‍ത്തികിനെ അഗര്‍വാളിന്റെ കയ്യിലെത്തിച്ച വിനയ് രണ്ടാം പന്തില്‍ റായിഡുവിന്റെ വിക്കറ്റ തെറിപ്പിച്ച് ബാംഗ്ലൂരിനെ മോഹിപ്പിച്ചു.

പകരം ക്രീസിലെത്തിയത് പൊള്ളാര്‍ഡ് എന്ന ആക്രമണകാരിയും ഹര്‍ബജന്‍ എന്ന പരിചയ സമ്പന്നനും. അഞ്ചാം പന്തില്‍ ഫോര്‍ പറത്തി പൊള്ളാര്‍ഡ് മുന്നറിയപ്പ് നല്‍കി. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. വിനയ് എറിഞ്ഞ യോര്‍ക്കര്‍ ലോങ് ഓണില്‍ പറത്തിയ പൊള്ളാഡിന് ഒരുറണ്ണിലധികം കൂട്ടിച്ചേര്‍ക്കാനായില്ല.

നേരത്തെ ടോസ് നേടിയ മുബൈ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പ്രഗല്‍ഭമായ ബാംഗ്ലൂര്‍ ബാറ്റിംഗ് നിര നിഷ്പ്രഭരാകുന്നതായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. ക്രിസ് ഗെയ്‌ലും തിലകരത്‌നെ ദില്‍ഷനും ഇന്നിംഗ്‌സ് തുറന്നപ്പോള്‍ ബാറ്റിങ് വിസമയത്തിന് കാത്തിരുന്നവര്‍ തുടക്കത്തിലേ നിരാശരായി. മൂന്നാം ഓവറില്‍  അക്കൗണ്ട് തുറക്കാതെ ദില്‍ഷന്‍ പുറത്തായി. മിച്ചല്‍ ജോണ്‍സനാണ് ദില്‍ഷനെ മടത്തിയത്.

പിന്നീടെത്തിയ നായകന്‍ വിരാട് കൊഹ് ലി ഫോം വീണ്ടെടുത്തതിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍  ആ പോരാട്ടത്തിന് അധികം ദൈര്‍ഘ്യം ഉണ്ടായില്ല. 14 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 24 റണ്‍സെടുത്ത കൊഹ്ലി  ജസ്പ്രീത് ബുഹ്‌റയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മയാങ്ക് അഗര്‍വാളും, ഡാനിയല്‍ ക്രിസ്റ്റ്യനും കരുണ്‍ നായരും പരാജയപ്പെട്ടപ്പോള്‍ 12.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 80 റണ്‍സെന്ന നിലയില്‍ പരുങ്ങി.

സ്‌കോറ് 120 ല്‍ ഒതുങ്ങുമെന്ന് തോന്നിച്ചപ്പോള്‍ ക്രിസ് ഗെയ്ല്‍ തന്റെ സ്വത സിദ്ധമായ ബാറ്റിംഗ് പ്രകടത്തോ മത്സരത്തിന്റെ ഗതി മാറ്റി. ആറാം വിക്കറ്റില്‍ അരുണ്‍ കാര്‍ത്തികുമായി ചേര്‍ന്ന് ജമൈക്കന്‍ താരം നേടിയത് 76 റമ്‌സ്. മുംബൈയ്ക്ക് വേണ്ടി ജസ് പ്രീത് ബംറ മൂന്നും ഹര്‍ബജനും ജോണ്‍സനും ഓരോ വിക്കറ്റും നേടി. മുബൈയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് തുറന്നത്  സച്ചിനും പോണ്ടിംഗും ചേര്‍ന്നാണ്. ക്രിക്കറ്റിലെ അപൂര്‍വ്വ കാഴ്ച അര്‍ദ്ധ സെഞ്ചറി പിന്നിട്ടപ്പോള്‍ സച്ചിന്‍ വഴിപിരിഞ്ഞു.

പിന്നാലെ പോണ്ടിംഗും രോഹിത് ശര്‍മ്മയും കൂടാരം കയറിയതോടെ നാലാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തികും അമ്പാടി റായിഡുവും ഒത്തു ചേര്‍ന്നു. 13.4 ഓവറില്‍ 3 ന് 88 എന്ന നിലയില്‍ ബാഗ്ലൂരിന് സമാനമായ നിലയില്‍ നീങ്ങിയ മുംബൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയത് ഈ കൂട്ടു കെട്ടാണ്. ഡാനിയല്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ 17 ആം ഓവറില്‍ മൂന്ന സിക്‌സും ഒരു ഫോറും പറത്തി കാര്‍ത്തിക് അര്‍ദ്ധ സെഞ്ച്വറി കടന്നു.

എല്ലാ പോരാട്ടങ്ങളും വിഫലമാക്കി ബംഗളൂര്‍ സ്വന്തം ആരാധകരെ തൃപ്തരാക്കി. സെഞ്വറികരികേ എത്തിയ ക്രിസ് ഗെയ്‌ലാണ് കളിയിലെ താരം

 
കൂടുതല്‍വാര്‍ത്തകള്‍.