നിങ്ങള്‍ മനസ്സില്‍ ആഗ്രഹിച്ചതല്ല റോയല്‍ എന്‍ഫീല്‍ഡ് നല്‍കാന്‍ പോകുന്നത്. മോട്ടോര്‍സൈക്കിളുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുമെന്ന ആ ആഗ്രഹം മാറ്റിവെച്ച് ഈ വാര്‍ത്ത കേട്ടോളൂ. റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പ്രകാരം ഒഫീഷ്യല്‍ റൈഡിംഗ് ഗിയര്‍, അപ്പാരല്‍, ആക്‌സസറീസ് എന്നിവയ്ക്കാണ് ഓഫര്‍.
തെരഞ്ഞെടുക്കപ്പെട്ട വിവിധ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്. റൈഡിംഗ് ഗിയറുകള്‍ക്കും മറ്റ് എന്‍ഫീല്‍ഡ് ഉത്പന്നങ്ങള്‍ക്കും മാത്രമാണ് ഓഫര്‍ ബാധകമാകുക. ആഗസ്റ്റ് 15 വരെയാണ് ഈ പരിമിത കാല ഓഫര്‍ ആസ്വദിക്കാന്‍ കഴിയുക.
ബൈക്ക് റൈഡിംഗ് ആസ്വദിക്കുന്നവരാണ് ഇത്തരം അനുബന്ധ ഉത്പന്നങ്ങള്‍ വാങ്ങുക. ഇവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡ് സ്റ്റോറുകളില്‍ നിന്നും, ഡീലര്‍ഷിപ്പുകളില്‍ നിന്നും ഓഫര്‍ ആസ്വദിക്കാം. ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് സൈറ്റുകളിലും ഇവ ലഭിക്കും.
ഹെല്‍മെറ്റ്, ജാക്കറ്റ്, ഷൂസ്, സാഡില്‍ ബാഗ്, ട്രൗസേഴ്‌സ്, ബൈക്ക് കവര്‍, ഗോഗിള്‍സ്, റെയിന്‍ ജാക്കറ്റ്, ബാഗ് തുടങ്ങിയവയാണ് ഡിസ്‌കൗണ്ടില്‍ ലഭിക്കുക. ഈ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ പറ്റിയ അവസരമാണെന്ന് കമ്പനി വ്യക്തമാക്കി.