CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 32 Minutes 7 Seconds Ago
Breaking Now

ലൈസന്‍സ് കൈയില്‍ കിട്ടിയാല്‍ പിന്നെ തോന്ന്യാസം

തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നവരില്‍ സ്ത്രീകളാണ് മുന്നില്‍

ബ്രിട്ടീഷ് ലൈസന്‍സ് കൈക്കലാക്കാന്‍ ഏറെ പാടുപെടണം. എന്നാല്‍ ഇത് കൈയില്‍ കിട്ടിയാലോ പഠിച്ച നിയമങ്ങളൊക്കെ കാറ്റില്‍പ്പറത്തും. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി 10 ആഴ്ച പിന്നിടുമ്പോള്‍ തുടങ്ങും ഈ ചീത്ത ശീലങ്ങളെന്ന് ഒരു സര്‍വ്വെ വ്യക്തമാക്കി.

സ്റ്റിയറിംഗ് വീല്‍ കൃത്യമായി പിടിക്കാത്തത് മുതല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ മിറര്‍ നോക്കാതെ ഡ്രൈവ് ചെയ്യുന്നത് വരെയുള്ള മോശം രീതികള്‍ ആദ്യ ആഴ്ചയില്‍ തന്നെ പയറ്റിത്തുടങ്ങുമെന്ന് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ സമ്മതിച്ചു.

തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നവരില്‍ സ്ത്രീകളാണ് മുന്നില്‍. പുരുഷന്‍മാര്‍ക്ക് ഇത് തുറന്ന് സമ്മതിക്കാന്‍ മടിയുള്ളവരാണ്. ബാഗില്‍ എന്തെങ്കിലും തിരയുന്നതാണ് സ്ത്രീകളുടെ പ്രധാന തെറ്റെങ്കില്‍ വാഹനങ്ങളുടെ തൊട്ടുപിന്നില്‍ അകലം പാലിക്കാതെ ഓടിക്കുന്നതാണ് പുരുഷന്‍മാരുടെ പണി.

സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ചില മോട്ടോറിസ്റ്റുകള്‍ നടത്തി. അനധികൃതമായി യുടേണ്‍ എടുക്കുക, വാഹനത്തില്‍ നിന്നും മാലിന്യം തള്ളുക, അപകടകരമായ ഓവര്‍ടേക്കിംഗ് എന്നിവ ഡ്രൈവിംഗ് ടെസ്റ്റ് പാസായി മാസങ്ങള്‍ക്കകം ആരംഭിച്ചു ദുഃശ്ശീലങ്ങളാണ്. ചെറിയ തെറ്റാണെന്ന് കരുതി ചെയ്യുന്ന വലിയ അപകടത്തിന് കാരണമാകുമെന്ന് സര്‍വ്വെ നടത്തിയ ആക്‌സിഡന്റ് അഡൈ്വസ് ഹെല്‍പ്പ്‌ലൈന്‍ ഓര്‍മ്മിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.