CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 20 Seconds Ago
Breaking Now

തെരേസ മേയ് സര്‍ക്കാരിനെ രക്ഷിച്ച് ലേബര്‍ എംപിമാര്‍; പാര്‍ലമെന്റില്‍ മുന്‍പെങ്ങുമില്ലാത്ത നാടകീയ രംഗങ്ങള്‍; ബ്രക്‌സിറ്റ് വ്യാപാര വോട്ട് മറുകര കണ്ടു; ബ്രസല്‍സുമായുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രിക്ക് ആയുധം തയ്യാര്‍

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയില്‍ ബ്രക്‌സിറ്റിന് ശേഷവും തുടരണമെന്ന് വോട്ടിനിട്ട് തീരുമാനിച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് വ്യാപാര ബില്ലില്‍ സ്ഥിതി മാറിമറിഞ്ഞത്

ചില സമയത്ത് കാര്യങ്ങള്‍ അങ്ങിനെയാണ്. തീര്‍ത്തും അപ്രതീക്ഷിതമായ കോണുകളില്‍ നിന്നും സഹായഹസ്തം തേടിയെത്തും. എപ്പോഴും കൂടെ ഉണ്ടാകേണ്ട സ്വന്തം പാര്‍ട്ടിക്കാര്‍ കൈവിട്ടപ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പിന്തുണ നല്‍കിയത് എതിരാളികളായ ലേബര്‍ പാര്‍ട്ടിയിലെ എംപിമാരാണ്. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ കെട്ടിയിടാന്‍ വഴിയൊരുക്കുമായിരുന്ന ഭേദഗതി വോട്ടിനിട്ടപ്പോഴാണ് ലേബര്‍ എംപിമാരുടെ പിന്തുണയോടെ തെരേസ മേയ് സര്‍ക്കാര്‍ മറുകര ചാടിയത്. 

ബ്രസല്‍സുമായുള്ള കസ്റ്റംസ് യൂണിയന്‍ തുടര്‍ന്നും പരിപാലിക്കണമെന്ന ജെറമി കോര്‍ബിന്റെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള യൂറോപ്പ് അനുകൂല ടോറി എംപിമാരുടെ തീരുമാനം സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ കനിഞ്ഞില്ല. ഇതോടെ കോമണ്‍സില്‍ നാടകീയ സംഭവങ്ങള്‍ക്കാണ് തുടക്കമായത്. വിമത നീക്കം ശക്തമായതോടെ വോട്ടിംഗില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന ഘട്ടം വന്നാല്‍ മേയ് വിശ്വാസം തേടേണ്ടിവരുമെന്ന് ടോറി ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈയൊരു അവസ്ഥയില്‍ മേയെ തള്ളിപ്പറയാന്‍ എംപിമാര്‍ ഒരുങ്ങുക കൂടി ചെയ്താല്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം തള്ളിവിടപ്പെടും. 

ഇതിന് തയ്യാറെടുത്ത് 10 ടോറി എംപിമാര്‍ തയ്യാറായിരുന്നതായാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. തെരേസ മേയെ കസേരയില്‍ നിന്നും പുറത്താക്കാനുള്ള അവസരമായി വരെ ബ്രക്‌സിറ്റ് വിനിയോഗിക്കപ്പെടുകയാണ്. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയില്‍ ബ്രക്‌സിറ്റിന് ശേഷവും തുടരണമെന്ന് വോട്ടിനിട്ട് തീരുമാനിച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് വ്യാപാര ബില്ലില്‍ സ്ഥിതി മാറിമറിഞ്ഞത്. എന്നാല്‍ കസ്റ്റംസ് യൂണിയനില്‍ ഒരു കാരണവശാലും തുടരില്ലെന്ന് ആവര്‍ത്തിച്ചിട്ടുള്ള പ്രധാനമന്ത്രിയെ തോല്‍പ്പിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തയ്യാറായെങ്കിലും അഞ്ച് ലേബര്‍ എംപിമാര്‍ മേയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 

301ന് എതിരെ 307 വോട്ടുകള്‍ക്കാണ് വ്യാപാര ബില്‍ ഭേദഗതി തള്ളിയത്. ബ്രസല്‍സുമായുള്ള ചര്‍ച്ചകളില്‍ തെരേസ മേയ്ക്ക് ശക്തി പകരുന്നതാണ് ഈ വിജയം. 




കൂടുതല്‍വാര്‍ത്തകള്‍.