CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes Ago
Breaking Now

പിറന്നാള്‍ ദിനത്തില്‍ ദുബായില്‍ ഇന്ത്യക്കാരന് കിട്ടിയത് ബിഎം ഡബ്ല്യു കാര്‍ !

ഇന്ത്യയില്‍ ഏകദേശം ഒരു കോടി രൂപാണ് കാറിന്റെ വില.

പിറന്നാള്‍ ദിനത്തില്‍ തന്നെ തേടിയെത്തിയ സമ്മാനം കണ്ട് ഡെസ്ലി ഫെര്‍ണാണ്ടസെന്ന ഇന്ത്യക്കാരന്‍ ഞെട്ടി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യു എക്‌സ് 6 കാറാണ് ഡെസ്ലിക്ക് സമ്മാനമായി ലഭിച്ചത്. 1689 സീരിസിലെ 1211 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. ഇന്ത്യയില്‍ ഏകദേശം ഒരു കോടി രൂപാണ് കാറിന്റെ വില. സ്ഥിരമായി യാത്ര ചെയ്യുന്ന ലെസ്ലി മെയ് 31 നാണ് ടിക്കറ്റെടുത്തത്. പിറന്നാള്‍ ആഘോഷിക്കുന്ന തനിക്ക് കിട്ടിയ സമ്മാനമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കഴിഞ്ഞ പത്തു വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ലെസ്ലി ഇവിടെ ഒരു ഓയില്‍ ഗ്യാസ് കമ്പനിയില്‍ സര്‍വീസ് എഞ്ചിനീയറാണ്. സൗദിയിലെ റിയാദില്‍ നിന്നുള്ള മുഹമ്മദ് അല്‍ ഹജ്രിയാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളര്‍ സ്വന്തമാക്കിയത്. 276 സീരിസിലെ 1380 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിന് ഒന്നാം സമ്മാനം നേടി നല്‍കിയത് .




കൂടുതല്‍വാര്‍ത്തകള്‍.