71 കാരിയായ മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ ഹൈദരാബാദ നോര്‍ത്ത് കമലാനഗറിലെ അവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി നന്ദിനി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹൈദരാബാദ് ഇസിഐഎല്ലിലായിരുന്നു ജോലി. ഭര്‍ത്താവിനും ഇതേ സ്ഥാപനത്തിലായിരുന്നു ജോലി.
അമേരിക്കയില്‍ ജോലിയുള്ള ഇവരുടെ മക്കള്‍ ശ്രീദേവിയും ശ്രീലതയും കുടുംബ സമേതം അവിടെയാണ് താമസം. അയല്‍ക്കാരുമായി നന്ദിനി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ഭര്‍ത്താവ് മരിച്ചതോടെ കുഷായിഗുഡ കമലാനഗറിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അവസാനമായി അയല്ക്കാര്‍ ഇവരെ കണ്ടത് കഴിഞ്ഞ മാസമാണ്. മക്കളുമായി സംസാരിച്ചത് ജൂണ്‍ 18നും.
രണ്ടു ദിവസം മുമ്പ് മകള്‍ ശ്രീദേവി ഹൈടെക് സിറ്റിയില്‍ താമസിക്കുന്ന അമ്മാവന്‍ സുനില്‍കുമാറിനെ വിളിച്ച് അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് അറിയിച്ചു. സുനില്‍കുമാര്‍ വീട്ടിലെത്തി വീടു തുറന്നുനോക്കുമ്പോഴാണ് മൃതദേഹം കാണുന്നത്. ഗാന്ധി ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹം ഹൈദരാബാദില്‍ തന്നെ സംസ്‌കരിച്ചു.