CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Minutes 46 Seconds Ago
Breaking Now

തോമസ് മാര്‍ക്കിള്‍ എന്ത് പാവമാ, മെഗാന് ഒന്ന് കാണാന്‍ പോകാമായിരുന്നു; ഇങ്ങനെ ചിന്തിക്കാന്‍ വരട്ടെ; പിതാവിന്റെ ഹൃദയ സര്‍ജറി വരെ സഹതാപം കിട്ടാനായി കൃത്രിമമായി സൃഷ്ടിച്ചതെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍; സംഗതി മൊത്തം വ്യാജം

പിതാവെങ്ങാന്‍ മരിച്ച് പോയാല്‍ അത് മെഗാന്റെ കുറ്റമായിരിക്കുമെന്ന് അര്‍ദ്ധ സഹോദരി പ്രതികരിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍

മകളുടെ വിവാഹത്തില്‍ നിന്നും പൊടുന്നനെയാണ് ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ മെഗാന്‍ മാര്‍ക്കിള്‍ പിന്‍വാങ്ങിയത്. തോമസ് മാര്‍ക്കിള്‍ സീനിയറിന് ഹൃദയാഘാതം, ഇതിന്റെ ഭാഗമായി ബ്ലോക്ക് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ എന്നൊക്കെയായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ കേട്ടതെല്ലാം വെറും മിഥ്യയാണെന്നാണ് ഇപ്പോള്‍ വരുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 73-കാരനായ മാര്‍ക്കിളിന് ഹൃദ്രോഗം പോയിട്ട് ഒരു തലവേദന പോലും ഉണ്ടായിട്ടില്ലെന്നും വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനും സഹതാപം സൃഷ്ടിക്കാനുമാണ് വ്യാജ സര്‍ജറി വാര്‍ത്ത പുറത്തുവിട്ടതെന്നുമാണ് സസെക്‌സ് ഡച്ചസുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന വിവരം. 

'മെഗാന്റെ പിതാവ് ഹൃദയ ശസ്ത്രിക്രിയ ചെയ്തതായുള്ള കഥ മുഴുവന്‍ സൃഷ്ടിച്ചതാണ്. വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാന്‍ പറ്റിയ ഒരു കഥ കണ്ടെത്തണമല്ലോ. വ്യാജ ഫോട്ടോകള്‍ വിറ്റ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഹൃദയ ശസ്ത്രക്രിയ', റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും ഏതാനും മൈല്‍ അകലെയുള്ള ഷാര്‍പ്പ് ചൂളാ വിസ്റ്റാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ലൈറ്റിംഗ് ഡയറക്ടര്‍ക്ക് സ്റ്റെന്റ് ഘടിപ്പിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഈ ആശുപത്രിയില്‍ മെയ് 16ന് ഈ പേരില്‍ ഒരാള്‍ എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. 

പൊതുജനങ്ങളില്‍ നിന്നും സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമായിരുന്നു ഹൃദയ ശസ്ത്രക്രിയയെന്ന് ശ്രോതസ്സ് കൂട്ടിച്ചേര്‍ക്കുന്നു. മെഗാനും രാജകുടുംബത്തിനും വലിയ നാണക്കേടായി മാറിയ വ്യാജ ഫോട്ടോകളില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു ഇത്. അനാവശ്യമായി നടത്തിയ പബ്ലിസിറ്റി സ്റ്റണ്ടാണ് പിതാവിനെ ചടങ്ങില്‍ നിന്നും അകറ്റിയത്. ഇതില്‍ മെഗാന് ദുഃഖമുണ്ട്. എന്നാല്‍ ശസ്ത്രക്രിയ വഴി ഇതിനെ മറികടന്ന് സഹതാപം പിടിച്ചുപറ്റാന്‍ മാര്‍ക്കിള്‍ വിജയിച്ചു. എന്നാല്‍ എന്തെങ്കിലും സഹതാപം തോന്നുന്നെങ്കില്‍ അത് മെഗാനാണ് ലഭിക്കേണ്ടത്, കാരണം പിതാവിന്റെ ഓപ്പറേഷന്‍ പരിപാടിയും വ്യാജനായിരുന്നു, ശ്രോതസ്സ് വിശദീകരിക്കുന്നു. 

പിതാവെങ്ങാന്‍ മരിച്ച് പോയാല്‍ അത് മെഗാന്റെ കുറ്റമായിരിക്കുമെന്ന് അര്‍ദ്ധ സഹോദരി പ്രതികരിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ വരുന്നത്. മകളെ ഒരുവട്ടം കാണണം എന്ന വാശിയില്‍ മാര്‍ക്കിള്‍ പല അഭിമുഖങ്ങളും നല്‍കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.