CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 46 Seconds Ago
Breaking Now

പാര്‍ട്ടി ആസ്ഥാനം നിര്‍മ്മിക്കാന്‍ രാഹുലും കോണ്‍ഗ്രസും ഓണ്‍ലൈന്‍ ബക്കറ്റ് പിരിവിന് ഒരുങ്ങുന്നു

കോണ്‍ഗ്രസിന് സ്വന്തമായി ആസ്ഥാനം നിര്‍മ്മിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന ആവശ്യപ്പെട്ടാണ് പാര്‍ട്ടി ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ദില്ലി: 24 അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ഒക്ടോബറില്‍ ഇറങ്ങിക്കൊടുക്കേണ്ടി വരുമ്പോള്‍ പെരുവഴിയില്‍ ആകാതിരിക്കാന്‍ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ ബക്കറ്റ് പിരിവ് ആരംഭിക്കുന്നു. തലസ്ഥാനത്ത് റൗസ് അവന്യൂവില്‍ പുതിയ ഹൈടെക് കാര്യാലയം നിര്‍മ്മിക്കാനാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഈ ഓണ്‍ലൈന്‍ പിരിവിന് തുടക്കമിടുന്നത്. 

കോണ്‍ഗ്രസിന് സ്വന്തമായി ആസ്ഥാനം നിര്‍മ്മിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന ആവശ്യപ്പെട്ടാണ് പാര്‍ട്ടി ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രാഹുലിന്റെ മുന്‍ സഹായി കനിഷ്‌ക് സിംഗാണ് പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാനുള്ള ഐഡിയ മുന്നോട്ട് വെച്ചത്. ഇതിന് മുന്നോടിയായി പല പരിപാടികളിലും കോണ്‍ഗ്രസ് ഈ രീതി പയറ്റി. 

ഒഡീഷയില്‍ നിന്നും ഡല്‍ഹിയിലേക്ക് 1500 കിലോമീറ്റര്‍ നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഇറങ്ങിയ മുക്തികണ്ഡ ബിസ്വാളിന് പിന്തുണ നല്‍കിയാണ് ഇത് ആദ്യം നടപ്പാക്കിയത്. ഈ ആവശ്യത്തിനായി നടത്തിയ പിരിവ് 20 ലക്ഷം നേടിക്കൊടുത്തു. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി സംഭാവന സ്വീകരിച്ചായിരുന്നു മറ്റൊരു പരീക്ഷണം. 

എന്നാല്‍ പാര്‍ട്ടി ഖജനാവ് തകര്‍ന്നിരിക്കുകയാണെന്ന് തുറന്ന് സമ്മതിക്കുന്നത് എത്രത്തോളം ഗുണകരമാകുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. ഇതിന് ശേഷമാകും ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ തുടങ്ങുക. 

 

 




കൂടുതല്‍വാര്‍ത്തകള്‍.