CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 28 Minutes 46 Seconds Ago
Breaking Now

കല്ല്യാണ്‍ ജ്വല്ലേഴ്‌സിന് എന്താ കൊമ്പുണ്ടോ? ബാങ്ക് ജീവനക്കാരെ അപമാനിച്ച പരസ്യത്തിനെതിരെ യൂണിയന്‍; മുട്ടുമടക്കിയ സ്ഥാപനം കഥ സാങ്കല്‍പ്പികമാക്കും!

പരസ്യം ബാങ്കിംഗ് രീതിയില്‍ അവിശ്വാസം പടര്‍ത്തുന്നതാണെന്ന് ബാങ്ക് യൂണിയന്‍ ആരോപിച്ചു.

ദില്ലി: കല്ല്യാണ്‍ ജുവല്ലേഴ്‌സിന്റെ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിനെതിരെ ബാങ്ക് യൂണിയന്‍. അമിതാഭ് ബച്ചനും മകള്‍ ശ്വേതയുമാണ് ഹിന്ദി പരസ്യത്തില്‍ എത്തുന്നത്, മലയാളത്തില്‍ നടി മഞ്ജു വാര്യരാണ് നായിക. പരസ്യം ബാങ്കിംഗ് രീതിയില്‍ അവിശ്വാസം പടര്‍ത്തുന്നതാണെന്ന് ബാങ്ക് യൂണിയന്‍ ആരോപിച്ചു. 

കല്ല്യാണ്‍ ജുവല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ അപവാദം പ്രചരിപ്പിക്കാനും, ലക്ഷക്കണക്കിന് ജീവനക്കാരുടെ വികാരത്തെയും വൃണപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. സ്ഥാപനത്തിനെതിരെ കേസിന് പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 

സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പരസ്യം ബാങ്കിംഗ് മേഖലയെ അവിശ്വാസത്തിലേക്ക് ഉയര്‍ത്തുന്നതാണെന്ന് എഐബിഒസി ജനറല്‍ സെക്രട്ടറി സൗമ്യ ദത്ത വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങള്‍ കല്ല്യാണ്‍ നിഷേധിക്കുന്നു. ബാങ്ക് ജീവനക്കാരെ മോശം വെളിച്ചത്തില്‍ കാണിച്ചതിന്റെ പേരില്‍ അസോസിയേഷനുള്ള വികാരം മനസ്സിലാക്കുന്നു. ഇത് തികച്ചും സാങ്കല്‍പ്പികമായ ഒരു കഥ മാത്രമാണ്. ഇത് ബാങ്ക് ജീവനക്കാരെ പൊതുവായി കാണിക്കുന്നതല്ലെന്നും ദത്തയ്ക്ക് അയച്ച കത്തില്‍ കല്ല്യാണ്‍ ജുവല്ലേഴ്‌സ് അറിയിച്ചു. 

മൂന്നാഴ്ചയ്ക്കുള്ളില്‍ പരസ്യത്തില്‍ ഡിസ്‌ക്ലെയിമര്‍ രേഖപ്പെടുത്തി കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാണെന്ന് രേഖപ്പെടുത്താമെന്നും കല്ല്യാണ്‍ അറിയിച്ചിട്ടുണ്ട്. ഒരു വ്യക്തിയെയോ, സമൂഹത്തെയോ അപമാനിക്കാന്‍ ബ്രാന്‍ഡ് ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഇവരുടെ അവകാശവാദം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.