CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 28 Seconds Ago
Breaking Now

എയര്‍ഹോസ്റ്റസ് കെട്ടിടത്തില്‍ നിന്നും ചാടിമരിക്കും മുന്‍പ് സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഭര്‍ത്താവിനെ കുരുക്കും; ഭര്‍ത്താവാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് അവസാന സന്ദേശം

ഭര്‍ത്താവ് തന്നെ മുറിയില്‍ പൂട്ടി ഇട്ടിരിക്കുകയാണെന്നാണ് അനീസിയ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ അറിയിച്ചത്

ഡല്‍ഹിയിലെ വീടിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് എയര്‍ ഹോസ്റ്റസ് അനീസിയ ബത്ര സുഹൃത്തിന് സഹായം അഭ്യര്‍ത്ഥിച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നതായി പോലീസ്. പ്രതീക്ഷ നഷ്ടപ്പെടുന്നതിന് മുന്‍പാണ് 39കാരി സുഹൃത്തിന് സന്ദേശം അയച്ചതെന്ന് ഇവരുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച പോലീസ് വ്യക്തമാക്കി.

ഭര്‍ത്താവ് മായാങ്ക് സിംഗ്വി തന്നെ മുറിയില്‍ പൂട്ടി ഇട്ടിരിക്കുകയാണെന്നാണ് അനീസിയ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ അറിയിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പായിരുന്നു സന്ദേശം. ആത്മഹത്യ ചെയ്യുന്നതിന് മിനിറ്റുകള്‍ മുന്‍പ് മറ്റൊരു സന്ദേശവും അയച്ചു.

മായാങ്ക് വാതില്‍ തുറന്ന് കൊടുത്തെന്നും ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നുമായിരുന്നു ആ സന്ദേശം. മായാങ്ക് തന്നെ ഇതിലേക്ക് കൊണ്ടെത്തിച്ചു, ഇതായിരുന്നു അനീസിയ സുഹൃത്തിന് അവസാനം അയച്ച സന്ദേശം. എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യയില്‍ അന്വേഷണം നടത്തുന്ന പോലീസ് മായാങ്കിനെ അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ തര്‍ക്കങ്ങളും, മര്‍ദ്ദനവും പതിവായിരുന്നുവെന്നാണ് അനീസിയയുടെ മാതാപിതാക്കള്‍ പരാതിപ്പെടുന്നത്. ഒപ്പം ഇയാള്‍ വിവാഹമോചിതനാണെന്ന വിവരവും കഴിഞ്ഞ മാസമാണ് ഭാര്യ മനസ്സിലാക്കുന്നത്. ഇതിന്റെ പേരിലും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.