CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 9 Seconds Ago
Breaking Now

ലൂട്ടണില്‍ ഫാ. ജോമോന്‍ തൊമ്മന നയിക്കുന്ന ത്രിദിന ധ്യാനം 26, 27, 28 തീയതികളില്‍

ലൂട്ടണ്‍ : സെഹിയോന്‍ കാത്തലിക് യുകെ മിനിസ്ട്രി നേതൃത്വം നല്‍കുന്ന ഫാ. ജോമോന്‍ തൊമ്മന നയിക്കുന്ന ലൂട്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഈമാസം 26, 27, 28 തീയതികളില്‍ നടക്കും. ലൂട്ടനിലെ സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ പള്ളിയില്‍ 26ന് വൈകുന്നേരം ആറുമുതല്‍ ഒന്‍പതുവരെയും 27ന് രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെയും 28ന് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് ആറു വരെയുമാണ് ധ്യാനം.

ത്രിദിന ധ്യാനത്തില്‍ ദിവ്യബലി, ജപമാല, കുരിശിന്റെ വഴി, കുമ്പസാരം, വചനപ്രഘോഷണങ്ങള്‍ ,രോഗശാന്തി ശുശ്രൂഷ, ഗാനശുശ്രൂഷ, ദിവ്യകാരുണ്യാരാധന, ആത്മീയ സാരോപദേശം പങ്കുവയ്ക്കല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്ക് ബോസ് ചേക്കേരി -07790611081

സണ്ണി എബ്രഹാം- 07886330371

ഷിബു ജോണ്‍ -07429080966

വിലാസം : 148 Ashcroft RD, LU2 9AY.




കൂടുതല്‍വാര്‍ത്തകള്‍.