CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 56 Seconds Ago
Breaking Now

പുകവലി നിര്‍ത്താന്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരങ്ങള്‍

പുകവലി ഉപേക്ഷിച്ചാല്‍ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്

ജീവിതത്തിന് തിരക്കേറുകയാണ് ഒപ്പം സമ്മര്‍ദവും. ഇതോടൊപ്പം പലവിധത്തിലുള്ള ദുശ്ശീലങ്ങളും ആളുകളുടെ ജീവിതത്തിലേക്ക് കടന്നെത്തുന്നുണ്ട്. പുകവലിയാണ് പലരെയും വിടാതെ പിടികൂടുന്ന അത്തരമൊരു ശീലം. ചിന്തിക്കാന്‍ പോലും കഴിയാത്ത പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പുകവലി വരുത്തിവെയ്ക്കുന്നുണ്ട്.

പുകവലി ഉപേക്ഷിച്ചാല്‍ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാഴ്ച മെച്ചപ്പെടും, വായ് വൃത്തിയാകും എന്നിവയെല്ലാം ഇതിന്റെ ഗുണങ്ങളില്‍ ഉള്‍പ്പെടും. വീട്ടില്‍ തന്നെ പയറ്റാന്‍ കഴിയുന്ന പലവിധ പരിഹാരങ്ങളും പുകവലിയെ പ്രതിരോധിക്കാന്‍ സഹായിക്കും. ഓട്‌സാണ് ഇതില്‍ പ്രധാനം. ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളി പുകവലിയോടുള്ള ആഭിമുഖ്യം കുറയ്ക്കാന്‍ ഓട്‌സിന് കഴിയും.

തേനിനും പുകവലിയെ കുറയ്ക്കാനുള്ള കഴിവുണ്ട്. വൈറ്റമിനുകള്‍, എന്‍സൈമുകള്‍, പ്രോട്ടീന്‍ എന്നിവ ചേര്‍ന്നാണ് ഈ ശീലം ഉപേക്ഷിക്കാന്‍ സഹായിക്കുന്നത്. നാരങ്ങവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് പ്രഭാതഭക്ഷണത്തിന് മുന്‍പ് കുടിക്കാം. തേനും, ഇഞ്ചിയും ചേര്‍ത്ത് ദിവസത്തില്‍ രണ്ട് നേരം കഴിച്ചാല്‍ പിന്‍മാറുമ്പോഴുള്ള പ്രശ്‌നങ്ങളില്‍ ഒഴിവാക്കാം.

അശ്വഗന്ധ ആകാംക്ഷ കുറച്ച് മൂഡ് കൃത്യമാക്കി മാനസിക ശാരീരിക സമ്മര്‍ദത്തെ സന്തുലിതമാക്കിയാണ് പുകവലി നിര്‍ത്താന്‍ ഉപകരിക്കുക. മുന്തിരി ജ്യൂസിന് ഈ പിന്‍വാങ്ങലിനെ സഹായിക്കാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പുറമെ മാനസികമായ മുന്നൊരുക്കം കൂടി പുകവലി അവസാനിപ്പിക്കാന്‍ ആവശ്യമാണ്.




കൂടുതല്‍വാര്‍ത്തകള്‍.