CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 18 Seconds Ago
Breaking Now

ബീജത്തിന്റെ ഗുണമേന്മയെ ബാധിക്കാതെ എങ്ങിനെ മദ്യപിക്കാം

ചെറിയ തോതിലുള്ള മദ്യപാനം ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കില്ലെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്

മദ്യം ആരോഗ്യത്തിന് ഹാനികരമാണ്. ഒരു വിധത്തിലല്ല, പലവിധത്തില്‍. അതുകൊണ്ട് മദ്യപാനം നിര്‍ത്തുന്നത് തന്നെയാണ് ഏത് വിധേനയും നല്ല തീരുമാനം. എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാകാത്ത പുരുഷന്‍മാര്‍ മദ്യപാനം കൊണ്ട് തങ്ങളുടെ പ്രത്യുല്‍പാദന ശേഷിയെയാണ് നശിപ്പിക്കുന്നത്. അച്ഛനാകാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യപാനത്തില്‍ നിന്നും വിട്ടുനിന്നില്ലെങ്കില്‍ ബീജത്തെയാണ് ദോഷമായി ബാധിക്കുക. 

എന്നാല്‍ മദ്യപാനം പരിധിയില്‍ നിര്‍ത്തുന്നവരില്‍ ബീജത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാണെന്ന് പഠനം പറയുന്നു. മദ്യപാനത്തിന്റെ അളവ് അനുസരിച്ചാണ് മുതിര്‍ന്ന പുരുഷന്‍മാരില്‍ പഠനം നടത്തിയത്. ആഴ്ചയില്‍ മൂന്ന് മുതല്‍ ഏഴ് വരെ ഡ്രിങ്ക്‌സ് കഴിക്കുന്നവരില്‍ ബീജത്തിന്റെ കൗണ്ട് ഉയര്‍ന്ന് നില്‍ക്കുന്നതാണ് കണ്ടെത്തിയത്.

ചെറിയ തോതിലുള്ള മദ്യപാനം ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കില്ലെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. മദ്യപാനത്തിന് പുറമെ പുകവലി, ശാരീരിക അധ്വാനം എന്നിവ കൂടി പരിഗണിച്ചാണ് ഈ പഠനഫലം പ്രസിദ്ധീകരിച്ചത്. എന്തായാലും മദ്യപാനം കുട്ടിയുടെ പിതാവാകാന്‍ മോഹിക്കുന്നവര്‍ നല്ലതല്ലെന്ന നിലപാട് മാറ്റാന്‍ വന്ധ്യതാ വിദഗ്ധര്‍ തയ്യാറല്ല. അതുകൊണ്ട് ഈ സ്വപ്‌നം മനസ്സില്‍ താലോലിക്കുന്നവര്‍ മദ്യപാനം ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം.




കൂടുതല്‍വാര്‍ത്തകള്‍.