CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 46 Seconds Ago
Breaking Now

ബ്രിട്ടീഷ് യുവതി വയറുവേദനയുമായി ആശുപത്രിയില്‍; ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുത; യുവതിയുടെ യോനീനാളത്തില്‍ ആമ ചത്ത നിലയില്‍; ലൈംഗിക പീഡനത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവ്; എന്ത് സംഭവിച്ചെന്നറിയാതെ ഇര?

ശുദ്ധജലത്തില്‍ കാണപ്പെടുന്ന തരം ആമയാണ് സമസ്യയായി നില്‍ക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ബ്രിട്ടീഷ് സ്ത്രീയുടെ യോനീനാളത്തില്‍ നിന്നും ആമയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്പാനിഷ് പോലീസ് ലൈംഗിക അതിക്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടിവയറില്‍ വല്ലാതെ വേദന അനുഭവപ്പെട്ടതോടെയാണ് സൗത്ത് ടെണെറിഫിലെ അരോണയിലുള്ള മെഡിക്കല്‍ സെന്ററില്‍ യുവതി സഹായം തേടി എത്തിയത്. ഉഭയജീവികള്‍ മൂലമുണ്ടാകുന്ന ഇന്‍ഫെക്ഷനാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിലാണ് യോനീനാളത്തില്‍ നിന്നും ആമയെ ചത്ത നിലയില്‍ കണ്ടെത്തിയത്. 

ഏതാനും ബ്രിട്ടീഷ് സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കവെയാണ് ഉള്ളില്‍ എന്തോ ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയതെന്ന് യുവതി പോലീസിനോട് വ്യക്തമാക്കി. ഒന്ന് രണ്ട് ദിവസം കാത്തിരുന്ന ശേഷം വേദന കൂടിയതോടെയാണ് ചികിത്സ തേടിയത്. എന്നാല്‍ ആമ എങ്ങിനെയാണ് തന്റെ ശരീരത്തിനുള്ളില്‍ എത്തിയതെന്ന് ഇവര്‍ക്ക് യാതൊരു രൂപവുമില്ല. ഇവരുടെ ശരീരത്തിനുള്ളില്‍ വെച്ചാണോ, അതോ ഇതിന് മുന്‍പ് തന്നെ ആമ ചത്തിരുന്നോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ശുദ്ധജലത്തില്‍ കാണപ്പെടുന്ന തരം ആമയാണ് സമസ്യയായി നില്‍ക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നില്ല. 26-കാരിയായ ഇരയുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ഇത്. റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആമ ശരീരത്തില്‍ എങ്ങിനെ എത്തിയെന്ന് യുവതിക്ക് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. ഇൗ സാഹചര്യത്തിലാണ് ലൈംഗിക പീഡനം നടന്നിരിക്കാമെന്ന നിഗമനത്തില്‍ കേസെടുത്തിട്ടുള്ളത്. പാര്‍ട്ടിക്കും ആഘോഷങ്ങള്‍ക്കും ഇടെയാകാം ഈ അതിക്രമം നടന്നതെന്നാണ് കരുതുന്നത്. ജീവി ചത്തിരുന്നത് മൂലം ഗുരുതരമായ ഇന്‍ഫെക്ഷനാണ് യുവതിക്ക് നേരിട്ടത്. 

എന്താണ് നടന്നതെന്ന് തന്നെ യുവതിക്ക് ഓര്‍മ്മയില്ലാത്തതിനാല്‍ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇതോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.