CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 53 Seconds Ago
Breaking Now

ബിഷപ്പിനെയും കോഴിയെയും ഒരൊറ്റ അച്ചില്‍ വാര്‍ത്ത മാധ്യമസംസ്‌കാരം; മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ നെഗറ്റീവ് ആകുമ്പോള്‍ വലയുന്നത് വായനക്കാര്‍

നെഗറ്റീവ് പബ്ലിസിറ്റിയില്‍ കണ്ണുവയ്ക്കുന്നവര്‍ക്ക് ഇതു ബിസിനസ് മാത്രമാണ്

'സ്ഥലത്തെ പ്രധാന കോഴി'. മലയാളത്തിലെ മാധ്യമങ്ങളില്‍ ഇന്ന് രാവിലെ മുന്‍പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ തലക്കെട്ടാണിത്. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പ്രധാനവാര്‍ത്തയാകുമെന്ന് തിരിച്ചറിഞ്ഞ ഏതോ പരസ്യകമ്പനിയുടെ തലയില്‍ വിരിഞ്ഞ ആശയമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. നെഗറ്റീവ് പബ്ലിസിറ്റി മാര്‍ക്കറ്റിംഗ് തന്ത്രമാക്കുന്ന ഇക്കാലത്ത് മലയാളിക്ക് പറഞ്ഞ് ചിരിക്കാനും വാട്‌സ്ആപ്പില്‍ ട്രോളാനും ഒരു വാര്‍ത്തയും, പരസ്യവും എറിഞ്ഞ് കൊടുക്കുകയാണ് മാധ്യമങ്ങളും പരസ്യസ്ഥാപനവും ചേര്‍ന്ന് നടത്തിയത്.

മികച്ച മാധ്യമ സംസ്‌കാരം അവകാശപ്പെടുന്ന മലയാളികള്‍ക്ക് ഒരൊറ്റ അച്ചില്‍ അടിച്ചെടുത്ത ഈ പേജ് എത്രത്തോളം ദഹിക്കുമെന്ന് സംശയിക്കേണ്ടതാണ്. നെഗറ്റീവ് പബ്ലിസിറ്റി എന്ന പേരില്‍ എന്തും കാണിക്കാമെന്ന് കരുതുന്നത് അംഗീകരിക്കാനാവുന്നതുമല്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായെന്ന വാര്‍ത്ത കൊടുക്കവേ ഒട്ടും അനുയോജ്യമല്ലാത്ത തലക്കെട്ടോടെ ചിക്കന്റെ പരസ്യം നല്‍കി ചില മാധ്യമങ്ങള്‍ അവരുടെ 'സംസ്‌കാരം' കാണിക്കുകയായിരുന്നു.

സ്ഥലത്തെ പ്രധാന കോഴി എന്ന തലക്കെട്ടോടെ അത്യാവശ്യം വലുപ്പമുള്ള ചിത്രവുമായി നല്‍കിയ പരസ്യം ഒറ്റ നോട്ടത്തില്‍ തന്നെ ചില വ്യംഗ അര്‍ത്ഥമുള്ളതായി വ്യക്തമാകും. ഇങ്ങനെ ഒരു അപമാനിക്കല്‍ തങ്ങളുടെ ഉത്പന്നത്തിന്റെ പ്രചരണത്തിന് തെരഞ്ഞെടുത്ത ഹലാല്‍ കോഴി വില്‍പ്പനക്കാരും ഒന്ന് ചിന്തിക്കേണ്ടതായിരുന്നുയ പരസ്യ പ്രചരണത്തിന് വേണ്ടി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാമെന്ന നിലപാട് മോശം രീതിയിലുള്ള ഒരു കീഴ് വഴക്കത്തിലേക്കാണ് മുന്നോട്ട് പോകുന്നത്.

പത്രംവായന പ്രഭാത ശീലമായ മലയാളികള്‍ ജീവിതചര്യമാക്കിയവരാണ്. അത്രമാത്രം മാധ്യമങ്ങളെ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരുവിഭാഗം പേര്‍ വായനക്കാരായുണ്ട്. ഇതിനിടെ മൂല്യമില്ലാത്ത ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളുടെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ശക്തമായി ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. അറിയാതെ പറ്റുന്ന അബദ്ധമല്ല അറിഞ്ഞുകൊണ്ട് ചെയ്യുന്ന ചില പ്രചരണങ്ങളാണ് ഇത്തരം പരസ്യങ്ങള്‍. ഏതായാലും നെഗറ്റീവ് പബ്ലിസിറ്റിയില്‍ കണ്ണുവയ്ക്കുന്നവര്‍ക്ക് ഇതു ബിസിനസ് മാത്രമാണ്. അല്ലാതെ ചിന്തിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ളതും. ശക്തമായ പ്രതികരണങ്ങള്‍ അനിവാര്യമാണ്... ഒരു മാറ്റത്തിനായി.




കൂടുതല്‍വാര്‍ത്തകള്‍.