CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 6 Seconds Ago
Breaking Now

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന് ശക്തമായ വനിതാ നേതൃത്വം ; ബേബി മോള്‍ സിറിയക് പ്രസിഡന്റ് , ഡെറ്റല്ലാ ഫെലിക്‌സ് ജനറല്‍ സെക്രട്ടറി

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വളരെ ലളിതമായി നടന്നു. നാട്ടിലെ പ്രളയക്കെടുതിയുടെ അടിസ്ഥാനത്തില്‍ ഓണാഘോഷം ഒരു കുടംബ സംഗമമായി നടത്തുവാന്‍ സ്വാന്‍സിയിലെ മലയാളി സമൂഹം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷന്റെ വിഹിതം അയയ്ക്കുകയും ചെയ്തു.

കുടുംബ സംഗമത്തിന് ശേഷം അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ചേരുകയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള അസോസിയേഷന്റെ ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.പൊതുയോഗം വനിതകളുടെ ഒരു ഭരണസമിതി തിരഞ്ഞെടുക്കുവാന്‍ ഐക്യ കണ്‌ഠേന തീരുമാനിച്ചു. പുതിയ പ്രസഡന്റായി ബേബി മോള്‍ സിറിയയ്ക്കും ജനറല്‍ സെക്രട്ടറിയായി സ്‌റ്റെല്ലാ ഫെലിക്‌സിനേയും പൊതുയോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. സിനി സജി ട്രഷറിയായും കുഞ്ഞുമോള്‍ സ്റ്റിഫന്‍ വൈസ് പ്രസിഡന്റായും ഷീനാ ജിമ്മി ജോയ്ന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ലിസി ജോണിയെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ആര്‍ട്ട്‌സ് സെക്രട്ടറിമാരായി ജാന്റി ടെന്‍സന്‍, പൂജ വില്യംസ്, മേഴ്‌സി ജോണ്‍സി, ജിസി പോളി,ബിന്ദു ജയന്‍ എന്നിവരേയും സ്‌പോര്‍ട്‌സ് സെക്രട്ടറിമാരായി ടെസി ഡസ്റ്റിന്‍, റ്റീന ജിബിന്‍, ഷിബി ജോര്‍ജ് എന്നിവരേയും കമ്മറ്റി അംഗങ്ങളായി മഞ്ജു പയസ്, ഷോമാ ബിജു, അഞ്ജു ഫിലിപ്പ്, ജൂലി മുകേഷ്, ബിനി ജിനു, ബ്ലസി എബ്രഹാം, ജയ്വി ആന്റണി എന്നിവരേയും പൊതുയോഗം ഐക്യ കണ്‌ഠേന തീരുമാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.