CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 21 Seconds Ago
Breaking Now

വീണ്ടും ട്വിസ്റ്റ്; ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും; പാര്‍ട്ടിക്കാരെ വെറുപ്പിച്ച് തയ്യാറാക്കിയ പദ്ധതി ഇയു തള്ളിയത് പാഠമായി; കാനഡ മോഡല്‍ പരീക്ഷണം അതിശക്തമായ വഴിപിരിയലിന് വഴിയൊരുക്കും; ജനം ടോറികളെ വാഴിക്കുമോ, വീഴ്ത്തുമോ?

സമ്പൂര്‍ണ്ണമായി ചെക്കേഴ്‌സ് പദ്ധതി ഒഴിവാക്കിക്കൊണ്ട് അതിശക്തമായ ബ്രക്‌സിറ്റ് നടപ്പാക്കാനാണ് ഉദ്ദേശം

ബ്രക്‌സിറ്റ് അനുകൂലികള്‍ക്ക് തീരെ താല്‍പര്യമില്ലാത്ത ചെക്കേഴ്‌സ് പദ്ധതിയുമായി ബ്രസല്‍സില്‍ ചെന്ന തെരേസ മേയ്ക്ക് കരണത്ത് അടികിട്ടിയത് പോലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ പ്രതികരണം. ഇതൊന്നും നടക്കാത്ത കാര്യമെന്ന് വിധിച്ച് പദ്ധതി കീറിയെറിഞ്ഞ് തിരിച്ചയയ്ക്കുമ്പോള്‍ പറഞ്ഞ ന്യായീകരണം പ്ലാന്‍ യുകെയ്ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നുവെന്നാണ്. സ്വന്തം പാര്‍ട്ടിക്കാരെ വെറുപ്പിച്ച് തയ്യാറാക്കിയ പദ്ധതി ഇയുവിന് സ്വീകാര്യമല്ലെങ്കിലും ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ച നല്‍കുന്ന പദ്ധതിയാകണം രണ്ടാമത് സമര്‍പ്പിക്കേണ്ടത്. അങ്ങിനെയൊരു പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ എന്താകും ഫലമെന്ന് അറിയാവുന്നത് കൊണ്ട് പ്രധാനമന്ത്രിയുടെ സഹായികള്‍ വീണ്ടും ആ ഐഡിയ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയാണ്- ഒരു ഇടക്കാല തെരഞ്ഞെടുപ്പ്!

ജനങ്ങള്‍ക്ക് വീണ്ടുമൊരു ട്വിസ്റ്റ് നല്‍കിക്കൊണ്ടാണ് ബ്രക്‌സിറ്റ് നടപ്പാക്കാന്‍ വീണ്ടുമൊരു ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഇയുവിന് സ്വീകരിക്കാന്‍ കഴിയുന്ന പദ്ധതി തൂക്കുസഭയില്‍ ഒരു വിധത്തില്‍ കടന്നുകൂടില്ലെന്ന് പ്രധാനമന്ത്രിക്കും സംഘത്തിനും വ്യക്തമായറിയാം. പദ്ധതി പാര്‍ലമെന്റില്‍ വീണാല്‍ അത് മേയുടെ കൂടി അന്ത്യമാകുമെന്ന് ഉറപ്പാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വീണ്ടുമൊരു ഇടക്കാല തെരഞ്ഞെടുപ്പ് എന്ന ബുദ്ധി പ്രയോഗിക്കുന്നത്. എന്നാല്‍ സാല്‍സ്ബര്‍ഗില്‍ നാണംകെട്ട സ്ഥിതിക്ക് ടോറി പാര്‍ട്ടിയിലെ ബ്രക്‌സിറ്റ് വിമതരെ കൂടി ഒപ്പംകൂട്ടി വിജയത്തേരിലേറാനാണ് പ്രധാനമന്ത്രിയുടെ പദ്ധതി. 

സമ്പൂര്‍ണ്ണമായി ചെക്കേഴ്‌സ് പദ്ധതി ഒഴിവാക്കിക്കൊണ്ട് അതിശക്തമായ ബ്രക്‌സിറ്റ് നടപ്പാക്കാനാണ് ഉദ്ദേശം. സിംഗിള്‍ മാര്‍ക്കറ്റ് ഉപേക്ഷിച്ച്, കസ്റ്റംസ് യൂണിയന്‍ ബഹിഷ്‌കരിച്ച് വ്യാപാര കരാര്‍ മാത്രം നിലനിര്‍ത്തുന്ന കാനഡ മോഡലാണ് പാര്‍ട്ടി മുന്നോട്ട് വെയ്ക്കുക. ഇതോടെ മറുവശത്ത് നില്‍ക്കുന്ന ബ്രക്‌സിറ്റ് വിമതര്‍ ഒപ്പം ചേരുമെന്ന് പ്രധാനമന്ത്രി കാര്യാലയം പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയിലെ അതിശക്തര്‍ തനിക്കൊപ്പം ചേരുമ്പോള്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം നേടി കരാര്‍ മുന്നോട്ട് നീക്കി വിജയിക്കാനാണ് മേയുടെ പദ്ധതി. ഇയു അനുകൂല എംപിമാരുടെ വോട്ടുകളൊന്നും കോമണ്‍സില്‍ തിരിച്ചടി നല്‍കില്ലെന്ന് ഉറപ്പിക്കാനും ഇത് സഹായകമാകും. 

ഈ തീരുമാനത്തിലേക്ക് എത്തിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്, എതിര്‍പക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന് എതിരെയുള്ള രോഷം. 2017 തെരഞ്ഞെടുപ്പില്‍ ലേബറിന് അനുകൂലമായി വോട്ട് ചെയ്തവരില്‍ കോര്‍ബിനെ തുണയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവ് നേരിട്ടതാണ് ടോറി പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന്റെ വഴിയെ ചിന്തിപ്പിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.