CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 7 Seconds Ago
Breaking Now

ഭാരം കുറയ്ക്കാന്‍ പാടുപെടുന്നവരെ സഹായിക്കുന്ന ജീരകം; ഉപയോഗിക്കേണ്ടത് ഇങ്ങനെ

3 മാസത്തെ ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ഒന്നര കിലോ ഭാരമാണ് കുറഞ്ഞത്

ശരീരത്തിലെ അധികമുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ആരാണുള്ളത്. ഇന്ത്യന്‍ അടുക്കളയില്‍ സ്ഥിരം ഇടംപിടിക്കുന്ന ജീരകത്തിന് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയും. കൃത്യമായ ഭക്ഷ്യശീലങ്ങള്‍ക്കൊപ്പം ഒരു ടീസ്പൂണ്‍ ജീരകം കൂടി ഇതില്‍ ചേര്‍ക്കുകയാണ് വേണ്ടത്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് ലിപ്പിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്താനും ജീരകത്തിന് കഴിയുമെന്നാണ് ഇറാന്‍ ഷാഹിദ് സദൗഗി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പഠനം വ്യക്തമാക്കുന്നത്.

3 മാസത്തെ ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ഒന്നര കിലോ ഭാരമാണ് കുറഞ്ഞത്. ദിവസേന 3 ഗ്രാം ജീരകമാണ് ഇവര്‍ ശീലിച്ചത്. ശരീരത്തിലെ കൊഴുപ്പ് 14.44 ശതമാനം താഴുകയും ചെയ്തു. ശരീരത്തിലേക്ക് കൊഴുപ്പിനെ വലിച്ചെടുക്കുന്ന ഫൈറ്റോസിറോള്‍ നിറഞ്ഞതാണ് ജീരകം. ചയാപചയങ്ങളെ ത്വരിതപ്പെടുത്തി വയറിലെ കൊഴുപ്പും നീക്കുമെന്നാണ് കരുതുന്നത്.

ജീരകം കഴിച്ചവരുടെ ചീത്ത കൊളസ്‌ട്രോള്‍ 10 പോയിന്റ് താഴ്ന്നതായും കണ്ടെത്തി. കോളിഫ്‌ളവര്‍, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഏതാനും ടീസ്പൂണ്‍ ജീരകം പൊടിച്ച് ചേര്‍ക്കാം. സാന്‍ഡ്‌വിച്ച് പോലുള്ളവയ്‌ക്കൊപ്പവും ഇത് ചേര്‍ക്കാം. 2 ടീസ്പൂണ്‍ തലേന്ന് വെള്ളത്തിലിട്ട് വെച്ച ശേഷം പിറ്റേന്ന് വെള്ളം തിളപ്പിക്കണം. ഇതിലേക്ക് നാരങ്ങ കൂടിപിഴിഞ്ഞ ശേഷം ദിവസവും രാവിലെ കുടിച്ചാലും ഫലം ലഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.