CURRENCY RATE -
1 GBP :
103.14 INR
1 EUR :
87.03 INR
1 USD :
75.04 INR
Last Updated :
13 Hours 14 Minutes 41 Seconds Ago
Breaking Now

ആണവ പരീക്ഷണങ്ങളോട്​ ചൈനയുടെ നിലപാട്​ കര്‍ക്കശ്മാക്കണമെന്ന്​ കെറി

ഉത്തര കൊറിയ നടത്തുന്ന ആണവ പരീക്ഷണങ്ങളോട്​ ചൈന നിലപാട്​ കര്‍ക്കശ്മാക്കണമെന്ന്​ അമേരിക്കയുടെ വിദേശകാര്യ സെക്ട്രട്ടറിജോണ്‍ കെറി.

ദക്ഷിണ കൊറിയ തലസ്ഥാനമായ സിയോളില്‍ മാധ്യമ പ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവായുധങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതുണ്ടെന്നും കെറി കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്​ഷണം അമേരിക്കക്കെതിരാണെന്നാണ്​ അവരുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ്​ ഉത്തരകൊറിയയുടെ സുഹൃദ്​ രാജ്യമെന്ന നിലക്ക്‌ ചൈന നിലപാട്​ കാര്‍ക്കശ്യമാക്കണമെന്നാവശ്യപ്പെട്ട്​ കെറി രംഗത്തുവന്നത്​. വിഷയം ചര്‍ച്ച ചെയ്യാന്‍ സിയോളില്‍ നിന്ന്​ ബീജിങ്ങിലേക്കാണ്​ കെറിയുടെ അടുത്ത യാത്ര. ഉത്തരകൊറിയയെ ആണവ ശക്തിയായി അംഗീകരിക്കില്ലെന്ന്​ അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.