CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 31 Minutes 56 Seconds Ago
Breaking Now

ലാന്‍ഡിങ്ങിനിടെ വിമാനം തകർന്നു കടലിൽ വീണു .യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

നൂറിലേറെ യാത്രക്കാരുമായി പോയ വിമാനം കടലിൽ തകർന്നു വീണു എന്നാൽ ഒരു വൻ ദുരന്തം ഒഴിവാക്കി കൊണ്ട് അതിലെ യാത്രക്കാർ എല്ലാവരും രക്ഷപ്പെട്ടു.

 

101 യാത്രക്കാരെയും വഹിച്ചെത്തിയ വിമാനം ഇറക്കുന്നതിനിടെ റണ്‍വേയിൽ നിന്നും തെന്നിമാറി കടലില്‍ വീണു. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ബാലി ദ്വീപിലെ ഡെന്‍പാസര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. ഒരു വൻ ദുരന്തം ഒഴിവാക്കി കൊണ്ട്  മുഴുവന്‍ യാത്രക്കാരും ഏഴ് വിമാന ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്തോനേഷ്യയുടെ പ്രമുഖ വിമാനകമ്പനിയായ ലയണ്‍ എയർ ജെറ്റിന്റെ ബോയിംഗ് 737 ആണ് അപകടത്തിൽ പെട്ടത്. പശ്ചിമ ജാവയുടെ തലസ്ഥാനമായ ബാന്‍ദങ്ങിൽ നിന്നും തിരിച്ച വിമാനം ബാലിയിലെ എൻഗുററായ് വിമാനത്താവളത്തിൽ ഇറക്കാനുള്ള ശ്രമത്തിനിടെ റണ്‍വേയിൽ  നിന്നും തെന്നി മാറി കടലിൽ വീഴുകയായിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു.വിമാനം രണ്ടായി പിളര്‍ന്നെങ്കിലും മുഴുവന്‍ യാത്രക്കാരും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കടലില്‍ വീണ വിമാനം അല്‍പനേരം ഒഴുകുകയും പിന്നീട് ഒരു പാറയില്‍ തട്ടി നില്‍ക്കുകയുമായിരുന്നു. കടലിൽ ആഴം കുറഞ്ഞതീരത്തായതിനാൽ രക്ഷ പ്രവർത്തനം എളുപ്പമായി. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് ഏകദേശം നാല് മണിയോടെയാണ് സംഭവം നടന്നത്. അപകട കാരണം വ്യക്തമല്ല. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സുമാണ് കടലില്‍ അകപ്പെട്ട വിമാനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വിമാനത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട ഒരു യാത്രക്കാരനായ ഡെവി അപകടത്തെ കുറിച്ച് പറഞ്ഞത് ഇങ്ങിനെയാണ്‌ "വിമാനം ലാന്‍ഡിങ് പൊസിഷനില്‍ നീങ്ങുമ്പോള്‍ പെട്ടെന്ന് കടല്‍ അടുത്തടുത്ത് വരുന്നതുകണ്ടു. പെട്ടെന്ന് അത് അത് കടലിലേക്ക് വീണു" എന്നാണ്. അപകടത്തിൽ പെട്ട് ആശുപ്പത്രിയിൽ കഴിയുന്ന ആരുടേയും നില ഗുരുതരമല്ല എന്നാണ് അധികൃതർ പറയുന്നത്.അപകടത്തിന്റെ കാരണം എന്താണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെകുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേണ്ടത്ര സുരക്ഷ കാരണങ്ങൾ ഇല്ലാത്തതിനാൽ ഈ വിമാന കമ്പനിയ്ക്ക് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 2002 ന് ശേഷം ലയണ്‍ എയർ ആറ് അപകടങ്ങളിൽ  പെട്ടിടുണ്ട്. ഇതിൽ നാലെണ്ണവും ബോയിംഗ് 737 വിമാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇന്തോനേഷ്യയിലെ വിമാനത്താവളങ്ങളിൽ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് എൻഗുററായ് വിമാനത്താവളം.

 




കൂടുതല്‍വാര്‍ത്തകള്‍.