CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 50 Seconds Ago
Breaking Now

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി....

മാഞ്ചസ്റ്റര്‍: പിറന്ന നാടായ കേരളത്തില്‍ ഈ ഓണക്കാലത്തുണ്ടായ കൊടിയ പ്രളയത്തിന്റെ കെടുതികളില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ 'മാനവ സേവ, മാധവ സേവ' എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച്, മുന്നിട്ടിറങ്ങിയ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, നാല് ലക്ഷത്തില്‍ പരം രൂപ സമാഹരിച്ചു. മാഞ്ചസ്റ്റര്‍ പ്രദേശത്തുള്ള ഹിന്ദു കമ്മ്യൂണിറ്റിയില്‍ അപ്പീല്‍ വഴിയായും, സഹായ മനസ്ഥിതിയുമായി മുമ്പോട്ട് വന്ന നോര്‍ത്തേണ്‍ തമിള്‍ അസോസിയേഷന്‍, മാഞ്ചസ്റ്റര്‍ തമിള്‍ മന്ത്ര എന്നീ സംഘടനകള്‍ സമാഹരിച്ചു നല്‍കിയ 750 പൗണ്ടും ചേര്‍ത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാന്‍ സംഘടന മുന്നിട്ടിറങ്ങുകയായിരുന്നു. 

പ്രളയ കെടുതിയില്‍ അകപ്പെട്ട്, കിടന്നുറങ്ങാന്‍ പോലും സൗകര്യമില്ലാതെ വിവശാവസ്ഥയിലായ, കാതങ്ങള്‍ ദൂരെയായ 8 കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനും, പ്രളയത്തില്‍ തകര്‍ന്ന് പഠന സാഹചര്യങ്ങളും, ഫര്‍ണീച്ചറുകളും നശിച്ചുപോയ ഒരു അംഗന്‍വാടിക്കുമായാണ് സഹായം നല്കിയത്. ഓരോരുത്തര്‍ക്കും ഉദ്ദേശം അരലക്ഷം രൂപ വീതം വരുന്ന സഹായം ചെയ്തുകൊടുക്കാന്‍ കമ്മ്യൂണിറ്റിക്ക് സാധിച്ചു . സഹായം അഭ്യര്‍ത്ഥിച്ചവരുടെ തകര്‍ന്ന വീടുകളുടെ ശോച്യാവസ്ഥയും, അംഗന്‍വാടിയുടെ സ്ഥിതിയും കമ്മ്യൂണിറ്റി ഭാരവാഹികള്‍ ബോദ്ധ്യപ്പെടുകയും, കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അര്‍ഹരായവരെ സഹായിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി മാഞ്ചസ്റ്റര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന ഹിന്ദു മലയാളി കമ്മ്യൂണിറ്റി, ഹിന്ദു ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിനോടൊപ്പം, വിവിധ ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ സഹായം സഹജീവികള്‍ക്ക് ചെയ്തുകൊടുക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. എല്ലാ രണ്ടാഴ്ച കൂടുന്ന ശനിയാഴ്ചകളില്‍ ഭജനയും, കുട്ടികള്‍ക്കായി പൂര്‍ണ്ണവിദ്യാമലയാളം പഠനക്ലാസ്സും നടത്തുന്ന മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റി അശരണര്‍ക്ക് കൈത്താങ്ങായി എന്നും ഉണ്ടാകും.  

തങ്ങളുടെ ഏറ്റവും വലിയ ആഘോഷമായ ഓണാഘോഷം ഒഴിവാക്കിക്കൊണ്ട്, സഹജീവി സ്‌നേഹം പ്രകടമാക്കാനുള്ള ഒരു അവസരമായി കണ്ട് സഹകരിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി  ഭാരവാഹികള്‍  അറിയിച്ചു. മാഞ്ചസ്റ്ററിലെ ഹിന്ദു സമൂഹത്തിന് ഐക്യത്തിന്റെ സ്വരം പകര്‍ന്നു നല്‍കുന്ന ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതിനും, ബന്ധപ്പെടുന്നതിനും 

സിന്ധു ഉണ്ണി (പ്രസിഡണ്ട്)    07979123615 

 ഹരി കുമാര്‍. കെ.വി (സെക്രട്ടറി)  07403344590

 

 




കൂടുതല്‍വാര്‍ത്തകള്‍.