CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 1 Minutes 48 Seconds Ago
Breaking Now

സ്മാര്‍ട്ട് മീറ്റര്‍ വീട്ടില്‍ ഫിറ്റ്‌ചെയ്യാന്‍ വിസമ്മതിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും എനര്‍ജി കമ്പനികള്‍ വര്‍ഷാവര്‍ഷം 150 പൗണ്ട് വരെ അധികം ഈടാക്കുന്നു; കസ്റ്റമറെ കുരുക്കാന്‍ വിലകുറഞ്ഞ താരിഫുകള്‍

സ്മാര്‍ട്ട് മീറ്ററിലേക്ക് മാറാന്‍ തയ്യാറാകുന്ന ഉപഭോക്താക്കള്‍ക്ക് ലാഭകരമായ താരിഫുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്

സ്മാര്‍ട്ട് മീറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഗ്യാസ്, ഇലക്ട്രിസിറ്റി കസ്റ്റമേഴ്‌സിന് എമര്‍ജി കമ്പനികളുടെ വക എട്ടിന്റെ പണി. ഇത് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 150 പൗണ്ട് വരെ അധിക എനര്‍ജി ബില്ലാണ് കമ്പനികള്‍ നല്‍കുന്നത്. വീടുകളിലെ പരമ്പരാഗത മീറ്ററുകള്‍ക്ക് പകരം പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറാകുന്ന കസ്റ്റമേഴ്‌സിന് മാത്രമാണ് വിലകുറഞ്ഞ താരിഫുകള്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്. 

സര്‍ക്കാരിന്റെ കനത്ത സമ്മര്‍ദത്തിലാണ് എനര്‍ജി സ്ഥാപനങ്ങള്‍ ഈ രീതി സ്വീകരിക്കുന്നത്. 2020 ആകുന്നതോടെ എല്ലാ വീടുകളിലും സ്മാര്‍ട്ട് മീറ്റര്‍ വെയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എനര്‍ജി ഉപയോഗത്തിന്റെ ചാര്‍ജ്ജുകള്‍ യഥാസമയം അറിയിക്കുകയും, റീഡിംഗ് സേവനദാതാക്കള്‍ക്ക് അയയ്ക്കുകയും ചെയ്യുന്നതാണ് സ്മാര്‍ട്ട് മീറ്റര്‍. 

ടാര്‍ജറ്റ് നേടാത്ത കമ്പനികള്‍ക്ക് വലിയ പിഴ നേരിടേണ്ടി വരും. 12 മില്ല്യണ്‍ മീറ്ററുകള്‍ ഇതുവരെ ഘടിപ്പിച്ച് കഴിഞ്ഞു. സ്മാര്‍ട്ട് മീറ്ററുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്നും, എനര്‍ജി സപ്ലയര്‍മാര്‍ അറിയിപ്പില്ലാതെ കട്ട് ഓഫ് ചെയ്യുമെന്നും, ഉപഭോഗത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ വില കൂട്ടുമെന്നും ആശങ്കകളുണ്ട്. കുടുംബങ്ങള്‍ക്ക് സമാധാനം നല്‍കാത്ത രീതിയില്‍ ഫോണ്‍ കോളും, കത്തിലൂടെയും ശല്യപ്പെടുത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 

സ്മാര്‍ട്ട് മീറ്ററിലേക്ക് മാറാന്‍ തയ്യാറാകുന്ന ഉപഭോക്താക്കള്‍ക്ക് ലാഭകരമായ താരിഫുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.