CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 51 Minutes 58 Seconds Ago
Breaking Now

പ്രായം 82 ആയിട്ടും സ്വഭാവം നന്നായില്ല; കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ ബരോണസ് ആക്കാമെന്ന് ഓഫര്‍; സ്ത്രീയെ കടന്നുപിടിക്കുകയും മോശം പെരുമാറ്റം നടത്തുകയും ചെയ്ത കുറ്റത്തിന് ലോര്‍ഡ് ലെസ്റ്ററിനെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പാര്‍ലമെന്റില്‍ വൈകി നടന്ന ഒരു പരിപാടി കഴിഞ്ഞ് ട്രെയിന്‍ കിട്ടാതെ പോയതോടെയാണ് താനും ഭാര്യയും താമസിക്കുന്ന വീട്ടിലേക്ക് ഇവരെ ക്ഷണിക്കുന്നത്

ഇത് മീടൂവിന്റെ കാലമാണ്. തങ്ങള്‍ക്ക് നേരെ നടക്കുന്നതും നടന്നതുമായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്ന കാലം. അധികാരത്തിന്റെ മേധാവിത്വം സ്ത്രീകള്‍ക്ക് മേല്‍ പ്രയോജനപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച പുരുഷന്‍മാര്‍ വെള്ളം കുടിക്കുന്ന കാലം. 82-ാം വയസ്സില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗമായ ലോര്‍ഡ് ലെസ്റ്ററിനും കഷ്ടകാലമാണ്. തന്നോടൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ ബരോണസ് ആക്കാമെന്ന് ഓഫര്‍ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവം പുറത്തുവന്നതോടെയാണ് ഇയാള്‍ക്ക് നാല് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ വിധിച്ചത്. 

തന്റെ അടുക്കളയില്‍ വെച്ച് സ്ത്രീയെ കടന്നുപിടിക്കുകയും, തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിന് സമ്മതിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതി. ഈ സ്ത്രീക്ക് അജ്ഞാതയായി നില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അസത്യമാണെന്ന് പറഞ്ഞ് നിഷേധിക്കുകയാണ് ലോര്‍ഡ് ലെസ്റ്റര്‍. പക്ഷെ ഈ അവകാശവാദം ലോര്‍ഡ്‌സ് പ്രിവില്ലേജസ് & കണ്ടക്ട് കമ്മിറ്റി വിശ്വസിച്ചില്ല. പെരുമാറ്റച്ചട്ടം ലംഘിച്ചതായി വിധിച്ച് 2022 ജൂണ്‍ വരെ ലോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മുന്‍ ലിബറല്‍ ഡെമോക്രാറ്റായ ആരോപണവിധേയന്‍ മുന്‍കാല മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു. 

തന്നോടൊപ്പം അവിഹിതബന്ധത്തില്‍ ഏര്‍പ്പെടാനായി സ്ത്രീയ്ക്ക് അഴിമതിപരമായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും കമ്മിറ്റി കണ്ടെത്തി. ഒരു പിയറിന് ലഭിച്ചിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സസ്‌പെന്‍ഷനാണ് നാല് വര്‍ഷത്തെ വിലക്ക്. പാര്‍ലമെന്റില്‍ ലൈംഗിക അപമാനിക്കലും, പരിഹാസവും ദുസ്സഹമാണെന്ന് വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെയാണ് ലോര്‍ഡ് ലെസ്റ്ററും കുടുങ്ങിയത്. ഇയാളുടെ വീട്ടിലെ അടുക്കളയില്‍ വെച്ചായിരുന്നു ലൈംഗികമായി അപമാനിച്ചതെന്ന് ഇന്റര്‍നാഷണല്‍ സ്പീക്കര്‍ കൂടിയായ സ്ത്രീ പാര്‍ലമെന്ററി അധികാരികള്‍ക്ക് മുന്‍പാകെ വ്യക്തമാക്കി. 

പാര്‍ലമെന്റില്‍ വൈകി നടന്ന ഒരു പരിപാടി കഴിഞ്ഞ് ട്രെയിന്‍ കിട്ടാതെ പോയതോടെയാണ് താനും ഭാര്യയും താമസിക്കുന്ന വീട്ടിലേക്ക് ഇവരെ ക്ഷണിക്കുന്നത്. കാറില്‍ വെച്ച് പല തവണ അബദ്ധമെന്ന മട്ടില്‍ ശരീരത്തില്‍ പിടിച്ചതായി ഇവര്‍ പറയുന്നു. ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്. പ്രതിഷേധിച്ചിട്ടും ഈ പരിപാടി തുടര്‍ന്നു. വീട്ടിലെത്തയപ്പോള്‍ ഭയന്നിരുന്ന സ്ത്രീ ഉറങ്ങാതെ നേരം വെളുപ്പിച്ചു. പിറ്റേന്ന് അടുക്കളയില്‍ വെച്ച് കടന്നുപിടിച്ചതോടെ ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങി. പാര്‍ലമെന്റില്‍ മറ്റൊരു പരിപാടിക്കിടെ കണ്ടുമുട്ടിയപ്പോഴാണ് കിടക്ക പങ്കിട്ടാല്‍ ബരോണസ് ആക്കാമെന്ന് ഓഫര്‍ നല്‍കിയത്. 

ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എന്നെങ്കിലും ഒരു അംഗമാകുന്നുണ്ടെങ്കില്‍ സ്വന്തം മേന്മ കൊണ്ട് ആയിക്കൊള്ളാമെന്ന് ഇവര്‍ മറുപടി നല്‍കി. പിന്നീടും ശല്യം തുടര്‍ന്നു. ആവശ്യങ്ങള്‍ നിഷേധിച്ചതോടെ ഒരിക്കലും ലോര്‍ഡ്‌സില്‍ എത്തില്ലെന്ന് മുന്നറിയിപ്പും നല്‍കി. ഇതോടെയാണ് ലോര്‍ഡ് ലെസ്റ്ററിനെതിരെ സ്ത്രീ പരാതി നല്‍കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.