CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 19 Seconds Ago
Breaking Now

ഓണ്‍ലൈനില്‍ പരിചയപ്പെടുന്ന പുരുഷന്‍മാരുമായി ലൈംഗികബന്ധം; ഇന്ത്യന്‍ വംശജയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ കാരണം ഇതോ? ഫാര്‍മസിസ്റ്റ് ഭര്‍ത്താവ് പുരുഷന്‍മാരെ കണ്ടുമുട്ടിയത് ഡേറ്റിംഗ് ആപ്പ് വഴി; ഭാര്യയെ വഞ്ചിച്ചിരുന്നതായി സമ്മതിച്ച് മിതേഷ്

ജെസീക്കയുടെ കൊലപാതകം ലിന്‍ത്രോപ്പിനെ ഞെട്ടിച്ച സംഭവമായിരുന്നു

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് ഗ്രിന്‍ഡര്‍ വഴി പുരുഷന്‍മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വംശജയായ ജെസീക്കയെ ഫാര്‍മസിസ്റ്റ് കൂടിയായ ഭര്‍ത്താവ് 37-കാരന്‍ മിതേഷ് പട്ടേല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. മിഡില്‍സ്ബറോയിലെ ധനികമായ പ്രദേശത്തെ വിക്ടോറിയന്‍ ഭവനത്തില്‍ ഈ വര്‍ഷം മെയ് 14നാണ് കൊലപാതകം നടന്നത്. ലിന്‍തോര്‍പ്പിലെ വീട്ടില്‍ രാത്രി 8.30ഓടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് മിതേഷ് പട്ടേല്‍ അവകാശപ്പെടുന്നത്. 

ടീസൈഡ് ക്രൗണ്‍ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് മിതേഷിന് പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് വ്യക്തമാകുന്നത്. പട്ടേലിന്റെ പരപുരുഷ ബന്ധവും, ലൈംഗിക ബന്ധവും പ്രതിഭാഗവും, വാദിഭാഗവും സ്വീകരിച്ചതായി കോടതിയില്‍ വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ സ്വവര്‍ഗ്ഗ, ബൈസെക്ഷ്വല്‍, ട്രാന്‍സ് സെക്ഷ്വല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പാണ് ഗ്രിന്‍ഡര്‍. 'ജെസീക്ക പട്ടേലിന്റെ മരണം അവരുടെ വീട്ടില്‍ വെച്ചാണ് നടന്നത്. ഇവരുടെ ഭര്‍ത്താവ് മിതേഷ് പട്ടേലിനെതിരെയാണ് കുറ്റം ആരോപിക്കപ്പെടുന്നത്. ലിന്‍ത്രോപ്പിലെ റോമന്‍ റോഡിലുള്ള ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. മിതേഷ് ഭാര്യയെ വഞ്ചിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്', ജസ്റ്റിസ് ഗോസ് വ്യക്തമാക്കി. 

വ്യാഴാഴ്ച കേസില്‍ വിചാരണ ആരംഭിക്കും. ജെസീക്കയുടെ കൊലപാതകം ലിന്‍ത്രോപ്പിനെ ഞെട്ടിച്ച സംഭവമായിരുന്നു. മിതേഷും ഭാര്യയും ജോലിസ്ഥലത്ത് നിന്നും നടന്നെത്താവുന്ന ദി അവന്യുവിലാണ് താമസിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് സ്വന്തമായാണ് ഫാര്‍മസി നടത്തിയിരുന്നത്. മാഞ്ചസ്റ്ററിലെ യൂണിവേഴ്‌സിറ്റിയില്‍ കണ്ടുമുട്ടിയ ഇവര്‍ പ്രണയിച്ച ശേഷമാണ് വിവാഹിതരായത്. കൊലപാതകം ആര് നടത്തിയതാകുമെന്ന് ആദ്യം സംശയങ്ങള്‍ നിലനിന്നിരുന്നെങ്കിലും പിന്നീട് ഭര്‍ത്താവ് തന്നെ കേസില്‍ കുടുങ്ങുകയായിരുന്നു. ബ്രിട്ടനില്‍ മറ്റൊരു ഇന്ത്യന്‍ വംശജയെ ഭര്‍ത്താവ് കൊലപ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു ജെസീക്കയുടെ മരണം. 

അതുകൊണ്ട് തന്നെ ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ വലിയ ആശങ്കയിലായിരുന്നു. രണ്ട് കേസുകളിലും ഭര്‍ത്താക്കന്‍മാര്‍ തന്നെയാണ് കുടുങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.