CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 59 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ നടുറോഡില്‍ വടിവാള്‍ അക്രമണം; ഇരയെ ട്രിനിറ്റി റോഡില്‍ ഓടിച്ചിട്ട് വെട്ടി; ചുറ്റിക ഉപയോഗിച്ച് ക്രൂരമായ മര്‍ദ്ദനം; ഭയന്ന് വിറങ്ങലിച്ച് പ്രദേശവാസികള്‍; അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്; അക്രമികളെ പോലീസ് ചേസ് ചെയ്ത് പിടികൂടി

ബര്‍മിംഗ്ഹാമിലെ കത്തി അക്രമണങ്ങള്‍ എട്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്

കൂറ്റന്‍ വാളുകളും, ചുറ്റികയുമായി ഒരാളെ അക്രമിസംഘം വെട്ടിവീഴ്ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരയെ അടിച്ച് താഴെവീഴ്ത്തിയ ശേഷമാണ് സംഘം ക്രൂരമായ അക്രമം അഴിച്ചുവിടുന്നത്. ബര്‍മിംഗ്ഹാമിലെ പെറി ബാര്‍ ട്രിനിറ്റി റോഡിലാണ് സംഭവം. ഭയന്ന് വിറങ്ങലിച്ച ഒരു പ്രദേശവാസി വീട്ടില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് ഈ ക്രൂരത ലോകത്തിന് മുന്നിലെത്തിച്ചത്. 3.5 അടി നീളമുള്ള വാളുകള്‍ ഉപയോഗിച്ച് ഇരയുടെ തലയിലും, ശരീരത്തിലും തുടര്‍ച്ചയായി വെട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

രണ്ട് അക്രമികള്‍ ഉപയോഗിച്ച് വെട്ടുമ്പോള്‍ സംഘത്തിലെ മറ്റുള്ളവര്‍ മര്‍ദ്ദനം അഴിച്ചുവിട്ടു. തല്ലാനായി ചുറ്റികയും ഉപയോഗിക്കുന്നുണ്ട്. അക്രമം കണ്ട് ഭയന്ന് പിന്‍മാറാന്‍ തയ്യാറല്ലാത്ത രണ്ട് പേര്‍ ഇവരെ നേരിടാന്‍ രംഗത്തെത്തിയതോടെയാണ് അക്രമിസംഘം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടത്. 'നിങ്ങള്‍ എന്താണ് ഈ കാണിക്കുന്നത്' എന്ന് ചോദിച്ചാണ് ഒരാള്‍ ഇവരുടെ അരികിലെത്തിയത്. ഭയന്നുപോയ അയല്‍ക്കാര്‍ 999-ല്‍ വിളിച്ച് സംഭവം അറിയിച്ചു. ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസ് ഓഫീസര്‍മാര്‍ തൊട്ടടുത്തുള്ള റോഡില്‍ വെച്ച് ചേസ് ചെയ്ത് ഈ സംഘത്തെ പിടികൂടി. 

ആസ്റ്റണ്‍ ലെയിനില്‍ നിന്നും പിടികൂടിയ സംഘത്തിന്റെ കൈയില്‍ നിന്നും വടിവാള്‍, ചുറ്റിക, റബ്ബര്‍ മാളറ്റ് എന്നിവ പിടിച്ചെടുത്തു. ബര്‍മിംഗ്ഹാമിലെ കത്തി അക്രമണങ്ങള്‍ എട്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 2017 മുതല്‍ 19 ശതമാനം വര്‍ദ്ധനവാണ് കത്തി അക്രമങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ലണ്ടന് പുറത്ത് ഏറ്റവും കൂടുതല്‍ കത്തി അക്രമങ്ങള്‍ നടക്കുന്ന പ്രദേശമെന്ന കുപ്രസിദ്ധി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിനാണ്. കഴിഞ്ഞ വര്‍ഷം 3000 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൈയില്‍ കത്തിയുമായി നടക്കുന്നതിന് പിടികൂടുന്നവരുടെ എണ്ണം 159 ശതമാനം ഉയര്‍ന്നു. 20, 28 വയസ്സുള്ള രണ്ട് പേരെയാണ് പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടുള്ളത്. 

ഗുണ്ടാ അക്രമങ്ങളും, സ്‌കൂളിലെ ചെറിയ തര്‍ക്കങ്ങള്‍ പോലും കത്തിക്കുത്തിലേക്ക് നീങ്ങുന്നത് ബ്രിട്ടനെ ഞെട്ടിക്കുകയാണ്. പോലീസിന് നല്‍കുന്ന ഫണ്ട് വെട്ടിക്കുറച്ചതാണ് കുറ്റകൃത്യങ്ങളില്‍ ഇടപെടാന്‍ ഫോഴ്‌സിന്റെ ശക്തി കുറച്ചതെന്ന ആരോപണം ശക്തമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.